Quantcast

മൈതാനത്ത് നിന്ന് പുകവലിച്ച് അഫ്ഗാന്‍ താരം: നടപടി

വിവാദ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ താരത്തിന് കര്‍ശന താക്കീതും ലഭിച്ചു. ഷെഹ്സാദിന്റെ പേരില്‍ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    6 Feb 2022 12:18 PM

Published:

6 Feb 2022 12:16 PM

മൈതാനത്ത് നിന്ന് പുകവലിച്ച് അഫ്ഗാന്‍ താരം: നടപടി
X

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ മത്സരം തുടങ്ങുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ നിന്ന് പുക വലിച്ച് മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്കയുടെ അഫ്ഗാനിസ്താന്‍ താരം മുഹമ്മദ് ഷെഹ്‌സാദ്. വിവാദ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ താരത്തിന് കര്‍ശന താക്കീതും ലഭിച്ചു. ഷെഹ്സാദിന്റെ പേരില്‍ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്.

ധാക്കയിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്കയും കോമില്ല വിക്ടോറിയന്‍സും തമ്മിലുള്ള മത്സരം മഴ മൂലം തടസ്സപ്പെട്ടിരുന്നു. മത്സരം ആരംഭിക്കാനുള്ള കാത്തിരിപ്പ് നീണ്ടതോടെ മഴ അല്‍പം ശമിച്ചപ്പോള്‍ താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി. ഈ സമയത്താണ് ഷെഹ്‌സാദ് പുകവലിച്ചത്. ഇത് ശ്രദ്ധയില്‍പെട്ട ഉടനെ മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്ക പരിശീലകന്‍ മിസാനുല്‍ റഹ്‌മാന്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് അടുത്തുണ്ടായിരുന്ന സഹതാരം തമീം ഇഖ്ബാല്‍ ഷെഹ്‌സാദിനോട് ഡ്രസ്സിങ് റൂമിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവം വിവാദമയതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഇടപെട്ടു. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റമാണ് ഷെഹ്‌സാദില്‍ നിന്നുണ്ടായതെന്ന് കണ്ടെത്തിയ മാച്ച് റഫറി താരത്തെ കര്‍ശനമായി താക്കീത് ചെയ്യാനും ഒരു ഡീമെറിറ്റ് പോയിന്റ് ചുമത്താനും തീരുമാനിക്കുകയായിരുന്നു. ഷെഹ്സാദ് തന്റെ കുറ്റം സമ്മതിച്ചു.

TAGS :

Next Story