"എതിര്‍ ടീം ക്യാപ്റ്റന്മാരുടെ മുഴുവന്‍ തന്ത്രങ്ങളും അയാള്‍ക്ക് മുന്നില്‍ അപ്രസക്തമാവും"; രാജസ്ഥാന്‍ ബാറ്ററെ വാനോളം പുകഴ്ത്തി മോര്‍ണി മോര്‍ക്കല്‍
"ചില സമയത്ത് ബൗളര്‍മാര്‍ക്ക് ഇത് അയാളുെട ദിനമാണെന്ന് പറഞ്ഞ് മൈതാനത്ത് കാഴ്ചക്കാരായി നില്‍ക്കേണ്ടി വരും"
രാജസ്ഥാൻ റോയൽസ് ബാറ്റർ ജോസ് ബട്‍ലറെ വാനോളം പുകഴ്ത്തി മുൻ ദക്ഷിണാഫ്രിക്കൻ ബൗളർ മോർണി മോർക്കൽ. എതിർ ടീം ക്യാപ്റ്റന്മാരുടെ മുഴുവൻ തന്ത്രങ്ങളും ബട്‌ലർക്ക് മുന്നിൽ അപ്രസക്തമാവുമെന്നും ബട്‌ലറെ നേരത്തെ തന്നെ പുറത്താക്കാനായില്ലെങ്കില്‍ കളിയുടെ ഗതിയെ തന്നെ അയാൾ നിർണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ചില സമയത്ത് ബൗളര്‍മാര്‍ക്ക് ഇത് ബട്‍ലറുടെ ദിനമാണെന്ന് പറഞ്ഞ് അയാളുടെ കളി മൈതാനത്ത് നിന്ന് ആസ്വദിക്കേണ്ടി വരും. ബട്‌ലറെ പോലെയൊരു ബാറ്ററെ നേരത്തെ തന്നെ പുറത്താക്കാനായില്ലെങ്കിൽ കളിയുടെ ഗതിയെത്തന്നെ അയാൾ നിർണയിക്കും. പതിഞ്ഞ താളത്തിലാണ് അയാൾ തുടങ്ങുക. ബൗളർമാരെ കൃത്യമായി മനസ്സിലാക്കിയ ശേഷം പിന്നീടയാൾ തകർത്തടിച്ച് തുടങ്ങും. അയാളെ പുറത്താക്കൽ ശ്രമകരമാണ്"- ബട്‍ലര്‍ പറഞ്ഞു.
ബട്‌ലറെ പോലെയൊരു താരത്തിന്റെ സാന്നിധ്യം ടീമിലുണ്ടെങ്കിൽ കളിക്കു മുമ്പേ തന്നെ എതിർ ടീം ബൗളർമാരെ സമ്മർദത്തിലാക്കാൻ കഴിയുമെന്നും ആദ്യ ഓവറുകളിൽ തന്നെ അങ്ങനെയുള്ള താരങ്ങളെ പുറത്താക്കാനായില്ലെങ്കിൽ മൈതാനത്ത് നിങ്ങൾക്ക് കാഴ്ചക്കാരായി നിൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16