'ഇന്ത്യ തേടുന്ന പരിശീലകൻ': ബി.സി.സി.ഐ ട്വീറ്റ് ഏറ്റെടുത്ത് ആരാധകർ
യുവതാരങ്ങളെയും കൂട്ടി ശ്രീലങ്കൻ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഈ സംഘത്തെയാണ് ശിഖർ ധവാനും രാഹുൽ ദ്രാവിഡും ചേർന്ന് നയിക്കുന്നത്.
ബി.സി.സി.ഐയുടെ ഒരു ട്വീറ്റാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യയുടെ പുതിയ നായകനും പരിശീലകനും ഒരു ഹലോ പറയൂ എന്നാണ് രാഹുൽ ദ്രാവിഡിന്റെയും ശിഖർ ധവാന്റേയും ചിത്രങ്ങൾ പങ്കുവെച്ച് ബി.സി.സി.ഐ പങ്കുവെച്ചത്. യുവതാരങ്ങളെയും കൂട്ടി ശ്രീലങ്കൻ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഈ സംഘത്തെയാണ് ശിഖർ ധവാനും രാഹുൽ ദ്രാവിഡും ചേർന്ന് നയിക്കുന്നത്.
അതേസമയം വിരാട് കോലിയുടെയും രവിശാസ്ത്രിയുടെയും നേതൃത്വത്തിലുള്ള സംഘം ഇംഗ്ലണ്ട് പരമ്പരക്കുള്ള തയ്യാറെടുപ്പിലുമാണ്. എന്തായാലും ബി.സി.സി.ഐയുടെ ട്വീറ്റിനെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യയുടെ പരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിക്കണം എന്നാണ് ആരാധകർ പറയുന്നത്. ഇന്ത്യ തേടുന്ന പരിശീലകൻ എന്ന നിലയിലുള്ള ട്വീറ്റുകൾ സജീവമായി.
രവിശാസ്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടതും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റതും ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്. ഇതാണ് രാഹുൽ ദ്രാവിഡിലേക്ക് എത്തുന്നത്.
നേരത്തെയും പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡിന്റെ പേര് സജീവമായിരുന്നു. എന്നാൽ അദ്ദേഹം ഇന്ത്യൻ 'ബി' ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരമാണ് ഉപയോഗപ്പെടുത്തിയത്. ആ 'ബി' ടീമുമായാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ ശ്രീലങ്കയിലെത്തിയിരിക്കുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ടി20യും അടങ്ങുന്നതാണ് ഇന്ത്യയുടെ ശ്രീലങ്കൻ പരമ്പര. ഈ പരമ്പരയിലെ വിജയം എങ്ങനെയിരിക്കും എന്നതിനെ ആശ്രയിച്ചാകും രാഹുൽ ദ്രാവിഡിന്റെ തുടർ നിയമനവും.
Adjust Story Font
16