Quantcast

കാൽമുട്ടിനേറ്റ പരിക്ക്; ഐ.പി.എൽ കിരീട നേട്ടത്തിന് പിന്നാലെ ധോണി ആശുപത്രിയിലേക്ക്

കാൽമുട്ടിന് പരിക്കേറ്റ എം.എസ് ധോണിയെ ഈ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

MediaOne Logo

Web Desk

  • Published:

    31 May 2023 2:37 PM GMT

MD DHONI, IPL FINAL
X

എം.എസ് ധോണി

ചെന്നൈ: കാൽമുട്ടിന് പരിക്കേറ്റ എം.എസ് ധോണിയെ ഈ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്ലില്‍ ചെന്നൈയെ വിജയത്തിലെത്തിച്ചതിന് പിന്നാലെയാണ് ധോണി ചികിത്സ തേടുന്നത്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാകും ധോണിയുടെ ചികിത്സയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്ലിന് മുന്നോടിയായി തന്നെ എം.എസ് ധോണിയുടെ കാൽമുട്ടിന് പരിക്കേറ്റിരുന്നു.

പരിശോധനകൾക്കായി ഈ ആഴ്ച തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. കാൽമുട്ടിനേറ്റ പരിക്കുമായാണ് ധോണി ഐപിഎൽ കളിക്കുന്നതെന്ന് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് ഏപ്രിലിൽ സ്ഥിരീകരിച്ചിരുന്നു. ''ധോണിയുടെ കാല്‍മുട്ടിന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ചലനങ്ങളിൽ നിങ്ങൾക്കത് കാണാൻ കഴിയും, ഒരു പരിധിവരെ ധോണിക്കത് ബുദ്ധിമുട്ടാണ്''- ഇങ്ങനെയായിരുന്നു ഫ്ലെമിങിന്റെ വാക്കുകള്‍.

ചെന്നൈയിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അവസാന ലീഗ് ഘട്ട മത്സരത്തിൽ കാൽമുട്ടില്‍ പ്ലാസ്റ്ററിട്ടാണ് ധോണി പരിശീലനത്തിനിറങ്ങിയിരുന്നത്. ഐ.പി.എല്‍ കിരീടം ചൂടിയതിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കുന്നത് തനിക്ക് എളുപ്പമായിരിക്കുമെങ്കിലും ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാൻ തനിക്ക് ഇനിയും സമയമുണ്ടെന്ന് ധോണി പറഞ്ഞിരുന്നു. ഒരു സീസണ്‍ കൂടി ധോണി കളിച്ചേക്കും. അതിന്റെ മുന്നൊരുക്കമാണ് കാല്‍മുട്ടിന് ഇപ്പോഴെ ചികിത്സ തേടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മഴയെ തുടര്‍ന്ന് 15 ഓവറില്‍ 171 റണ്‍സാക്കിയ വിജയലക്ഷ്യം ചെന്നൈ മറികടക്കുകയായിരുന്നു. മോഹിത് ശര്‍മ്മ പന്തെറിയാന്‍ വരുമ്പോള്‍ 13 റണ്‍സാണ് ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നുത്. ആദ്യ നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് മോഹിത് വിട്ടുകൊടുത്തത്. എന്നാല്‍ അവസാന രണ്ട് പന്തില്‍ താളം തെറ്റി. ജഡേജ ചെന്നൈക്ക് ജയം നേടിക്കൊടുക്കുകയായിരുന്നു. അവസാന രണ്ട് പന്തില്‍, സിക്സറും ബൗണ്ടറിയും ജഡേജ കണ്ടെത്തി.

TAGS :

Next Story