Quantcast

14 ഡക്കുകൾ; ഐപിഎല്ലിൽ നാണക്കേടിന്റെ റെക്കോർഡുമായി രോഹിത് ശർമ

220 ഐപിഎൽ മത്സരങ്ങളിൽ നിന്നായാണ് 14 പ്രാവശ്യം രോഹിത് പൂജ്യത്തിന് പുറത്തായത്.

MediaOne Logo

Web Desk

  • Published:

    22 April 2022 2:10 PM GMT

14 ഡക്കുകൾ; ഐപിഎല്ലിൽ നാണക്കേടിന്റെ റെക്കോർഡുമായി രോഹിത് ശർമ
X

ഐപിഎൽ 15-ാം സീസണിൽ എഴ് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ജയം പോലെ നേടാനാകാതെ മുംബൈ ഇന്ത്യൻസ് നാണക്കേടിൽ നിൽക്കവേ നായകൻ രോഹിത് ശർമയെ തേടി നാണക്കേടിന്റെ മറ്റൊരു റെക്കോർഡ് കൂടിയെത്തി.

ഇന്നലെ ചെന്നൈ സൂപ്പർ കിങ്‌സുമായി നടന്ന മത്സരത്തിൽ ഫാസ്റ്റ് ബൗളർ മുകേഷ് ചൗധരിയുടെ നേരിട്ട രണ്ടാം പന്തിൽ തന്നെ പുറത്തായതിന് പിന്നാലെയാണ് ഹിറ്റ്മാൻ എന്ന് ആരാധകർ വിളിക്കുന്ന രോഹിതിന് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ ഡക്കിന് ( റൺസൊന്നും എടുക്കാതെ പുറത്താവുക) പുറത്താകുക എന്ന നാണക്കേടിന്റെ റെക്കോർഡ് ലഭിച്ചത്.

220 ഐപിഎൽ മത്സരങ്ങളിൽ നിന്നായാണ് 14 പ്രാവശ്യം രോഹിത് പൂജ്യത്തിന് പുറത്തായത്. പിയൂഷ് ചൗള, ഹർഭജൻ സിങ്, മന്ദീപ് സിങ്, പാർഥീവ് പട്ടേൽ എന്നിവരാണ് 13 പ്രാവശ്യം പൂജ്യത്തിന് പുറത്തായി പട്ടികയിൽ രണ്ടാമതുള്ളത്.

അതേസമയം ഐപിഎല്ലിൽ ആദ്യത്തെ ഏഴ് മത്സരം തോൽക്കുന്ന ആദ്യ ടീമായും ചിരവൈരികളോടുള്ള ചെന്നൈയുടെ തോൽവിയോടെ മുംബൈ മാറി.

Summary: Mumbai Indians captain Rohit Sharma now has most ducks in IPL history

TAGS :

Next Story