കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കാൻ മടി: മുരളി വിജയ്‌യെ ഒഴിവാക്കി തമിഴ്‌നാട് ക്രിക്കറ്റ്
ടീമിലെ താരങ്ങൾ രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുക്കണമെന്നും ബയോ ബബിളിൽ കഴിയണമെന്നുമാണ് ബിസിസിഐ നൽകുന്ന നിബന്ധന. എന്നാൽ ഇത് അനുസരിക്കാൻ മുരളി വിജയ് തയ്യാറായില്ല.
കോവിഡ് വാക്‌സിനേഷന് സ്വീകരിക്കാന്‍ തയ്യാറാകാത്തത് കാരണം സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ തമിഴ്‌നാട് ടീമിൽ മുൻ ഇന്ത്യൻ ഓപ്പണർ മുരളി വിജയ്‌ക്ക് സ്ഥാനമില്ല. ടീമിലെ താരങ്ങൾ രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുക്കണമെന്നും ബയോ ബബിളിൽ കഴിയണമെന്നുമാണ് ബിസിസിഐ നൽകുന്ന നിബന്ധന. എന്നാൽ ഇത് അനുസരിക്കാൻ മുരളി വിജയ് തയ്യാറായില്ല.
'വാക്സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കളിക്കാരുടെ കൈയിലാണ്. വാക്‌സിന്‍ സ്വീകരിക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. മുരളി വിജയ് വാക്‌സിന്‍ സ്വീകരിക്കാന്‍ മടി കാണിക്കുകയാണ്'-ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ടൂർണമെന്റ് തുടങ്ങാൻ ഒരാഴ്‌ച സമയമുളളപ്പോൾ കളിക്കാർ ബയോ ബബിളിൽ പ്രവേശിക്കേണ്ടതുണ്ട്. പക്ഷെ മുരളീ വിജയ് ടീമിനൊപ്പം ചേർന്നില്ല ഇതോടെ മുരളിയെ ഒഴിവാക്കി തമിഴ്‌നാട് ടീം പ്രഖ്യാപിക്കുകയായിരുന്നു.
ഇനി വാക്‌സിന്‍ സ്വീകരിച്ച ശേഷം ബയോ ബബ്‌ളില്‍ കഴിയാന്‍ തയ്യാറായി മുരളി വിജയ് വന്നാലും ടീമില്‍ ഇടം നേടാനുള്ള സാധ്യത വിരളമാണെന്നും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. തമിഴ്‌നാടിന് വേണ്ടിയും കർണാടകയ്‌ക്ക് വേണ്ടിയും മുരളി വിജയ് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്. 2018 ഡിസംബറിൽ ആസ്‌ട്രേലിയയ്‌ക്കെതിരായാണ് മുരളി വിജയ് അവസാനമായി ഒരു അന്താരാഷ്‌ട്ര മത്സരത്തിൽ ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചത്.
summary: Murali Vijay Hesitant To Take The Vaccine, Unlikely To Be Part Of Tamil Nadu's Domestic Season
Adjust Story Font
16