Quantcast

ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹീം ടി20യിൽനിന്ന് വിരമിച്ചു

ഏഷ്യാ കപ്പിൽനിന്ന് ബംഗ്ലാദേശ് പുറത്തായതിന് പിന്നാലെയാണ് മുൻ നായകന്റെ തീരുമാനം

MediaOne Logo

Web Desk

  • Published:

    4 Sep 2022 8:15 AM GMT

ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹീം ടി20യിൽനിന്ന് വിരമിച്ചു
X

ധാക്ക: ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖുർ റഹീം അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിനത്തിലും ടെസ്റ്റിലും കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനാണ് ടി20 ഉപേക്ഷിക്കുന്നതെന്ന് റഹീം പറഞ്ഞു. സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് താരം വിരമിക്കൽ ആരാധകരെ അറിയിച്ചത്. ഏഷ്യാ കപ്പിൽനിന്ന് ബംഗ്ലാദേശ് പുറത്തായതിന് പിന്നാലെയാണ് മുൻ നായകന്റെ തീരുമാനം. ഏഷ്യാ കപ്പിൽ അഫ്ഗാനിസ്താനോടും ശ്രീലങ്കയോടും ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു.

അന്താരാഷ്ട്ര ട്വന്റി 20 മതിയാക്കിയെങ്കിലും ട്വന്റി 20 ലീഗ് മത്സരങ്ങളിൽ തുടർന്നും കളിക്കുമെന്ന് മുഷ്ഫിഖുർ വ്യക്തമാക്കി. ഈ വർഷം ട്വന്റി 20യിൽ നിന്ന് വിരമിക്കുന്ന രണ്ടാമത്തെ ബംഗ്ലാദേശ് താരമാണ് മുഷ്ഫിഖുർ. ഓപ്പണർ തമിം ഇഖ്ബാൽ ജൂലായിൽ ട്വന്റി 20യിൽ നിന്ന് വിരമിച്ചിരുന്നു.

ബംഗ്ലാദേശിനുവേണ്ടി 102 ട്വന്റി 20 മത്സരങ്ങളിൽ കളിച്ച മുഷ്ഫിഖുർ 1500 റൺസ് നേടിയിട്ടുണ്ട്. 114.94 ശരാശരിയിൽ ആറ് അർധശതകങ്ങളും നേടി. 72 റൺസാണ് ഉയർന്ന സ്‌കോർ. 2006-ൽ സിംബാബ്വെയ്ക്കെതിരെയാണ് മുഷ്ഫിഖുർ ട്വന്റി 20യിൽ അരങ്ങേറ്റം നടത്തിയത്.

TAGS :

Next Story