'മകളെ കാണണം' ; ലോകകപ്പ് ഒഴിവാക്കി ജയവർധനെ വീട്ടിലേക്ക്
സാങ്കേതികവിദ്യ ഉപയോഗിച്ച് ടീമിനുള്ള സേവനം തുടരുമെന്ന് ജയവർധന അറിയിച്ചിട്ടുണ്ട്
മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മഹേല ജയവർധനെ ട്വന്റി 20 ലോകകപ്പ് ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നു. ലങ്കയുടെ ബാറ്റിങ് കൺസൾട്ടന്റായ ജയവർധനെ സൂപ്പർ 12 സ്‌റ്റേജ് തുടങ്ങുന്നതിന് മുമ്പാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. എന്നാൽ, സാങ്കേതികവിദ്യ ഉപയോഗിച്ച് ടീമിനുള്ള സേവനം തുടരുമെന്ന് ജയവർധന അറിയിച്ചിട്ടുണ്ട്.
ബയോബബിളും ക്വാറന്റീൻ നിബന്ധനകളും മൂലമാണ് ജയർവർധനെ മടങ്ങുന്നത്. കഴിഞ്ഞ ജൂൺ മുതൽ ഞാൻ ബയോബബിളിലും ക്വാറന്റീനിലുമാണ്. 135 ദിവസമായി ഇങ്ങനെ കഴിയാൻ തുടങ്ങിയിട്ട്. ഇപ്പോൾ അതിന്റെ അവസാന ഭാഗത്തിലാണ്. എന്നാൽ, സാങ്കേതികവിദ്യ ഉപയോഗിച്ച് ഞാൻ ടീമിനായി പ്രവർത്തിക്കും. എന്റെ മകളെ കണ്ടിട്ട് കുറേ ദിവസമായി. എന്റെ വികാരം എല്ലാവർക്കും മനസിലാവുമെന്ന് പ്രതീക്ഷിക്കുന്നു. വീട്ടിലേക്ക് മടങ്ങിയെ മതിയാവുയെന്ന് അദ്ദേഹം പറഞ്ഞു.
ട്വന്റി 20 പുരുഷ ലോകകപ്പിന്റെ സൂപ്പർ 12 റൗണ്ടിലേക്ക് ശ്രീലങ്കയെത്തിയിട്ടുണ്ട്. 2014ൽ ട്വന്റി 20 ലോകകപ്പ് നേടിയ ശ്രീലങ്കക്ക് 2016ൽ നേട്ടം ആവർത്തിക്കാനായില്ല. 2016ൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ ശ്രീലങ്കക്ക് സാധിച്ചിരുന്നില്ല.
Adjust Story Font
16