സച്ചിനെ പിന്നിലാക്കി; മോശം ഫോമിനിടയിലും പുതിയ റെക്കോര്‍ഡിട്ട് വിരാട് കോഹ്‍ലി
രണ്ട് വര്‍ഷമായി ഒരു രാജ്യാന്തര സെഞ്ചുറി പോലും നേടാന്‍ ഇന്ത്യന്‍ നായകനായിട്ടില്ല
മോശം ഫോം വേട്ടയാടിക്കൊണ്ടിരിക്കുകയാണെങ്കിലും ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 23000 റണ്‍സ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് കോഹ്‍ലി ഓവലില്‍ സ്വന്തമാക്കിയത്.
490 ഇന്നിങ്സുകളില്‍ നിന്നാണ് കോഹ്‍ലി 23000 റണ്‍സ് പിന്നിട്ടത്. 522 ഇന്നിങ്സുകളില്‍ നിന്ന് 23000 റണ്‍സ് പിന്നിട്ട സച്ചിന്‍ തെണ്ടുല്‍ക്കറെയാണ് കോഹ്‍ലി ഇന്ന് പിന്നിലാക്കിയത്. 544 ഇന്നിങ്സുകളിലായി 23000 പിന്നിട്ട ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് കോഹ്‍ലിക്കും സച്ചിനും പിന്നില്‍ മൂന്നാമത്.
രാജ്യാന്തര ക്രിക്കറ്റില്‍ 23000 റണ്‍സ് പിന്നിടുന്ന ഏഴാമത്തെ മാത്രം ബാറ്റ്സ്മാനാണ് കോഹ്‍ലി. ജാക്വിസ് കാലിസ്, കുമാര്‍ സംഗക്കാര, രാഹുല്‍ ദ്രാവിഡ്, മഹേള ജയവര്‍ധനെ എന്നിവരാണ് കോഹ്‍ലിക്ക് പുറമെ ഈ നേട്ടത്തിലെത്തിയവര്‍. ഓവല്‍ ടെസ്റ്റിനിറങ്ങുമ്പോള്‍ ചരിത്രനേട്ടത്തിന് ഒരു റണ്‍സ് മാത്രം അകലെയായിരുന്നു കോലി.
രണ്ട് വര്‍ഷമായി ഒരു രാജ്യാന്തര സെഞ്ചുറി പോലും നേടാന്‍ ഇന്ത്യന്‍ നായകനായിട്ടില്ല. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു കോഹ്‍ലിയുടെ അവസാന രാജ്യാന്തര സെഞ്ചുറി
Adjust Story Font
16