രണ്ടാം ടെസ്റ്റിന് ജഡേജയുടെ കാര്യം സംശയത്തിൽ? തിരിച്ചടിയാകുമോ?
ആദ്യ ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോററും ജഡേജ ആയിരുന്നു
ഹൈദരാബാദ്: ആദ്യ ടെസ്റ്റിൽ പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ രണ്ടാം ടെസ്റ്റ് അനിശ്ചിതത്വത്തിൽ. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് നായകൻ സ്റ്റോക്‌സിന്റെ ത്രോയിൽ റൺഔട്ട് ആകുമ്പോൾ ജഡേജ മുടന്തുന്നുണ്ടായിരുന്നു.
താരത്തന്റെ കാലിന് പരിക്കേറ്റതിനാൽ സ്‌കാൻ റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുകയാണ് ടീം മാനേജ്‌മെന്റ്. പരിക്ക് അലട്ടുന്നുണ്ടെന്നും ഫെബ്രുവരി രണ്ടിന് വിശാഖപ്പട്ടണത്ത് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് ജഡേജ ഉണ്ടാകില്ലെന്നുമാണ് റിപ്പോർട്ടുകൾ. അങ്ങനെ വന്നാൽ കുൽദീപ് യാദവാകും അശ്വിനൊപ്പം പന്ത് എറിയുക. അതേസമയം ജഡേജയുടെ അഭാവം ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയായി മാറിയേക്കും.
പന്ത് കൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും ഉപകാരിയാണ് ജഡേജ. ആദ്യ ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോററാണ് ജഡേജ. 87 റൺസാണ് ജഡേജ നേടിയത്. 180 പന്തുകളിൽ നിന്ന് പൊരുതിയാണ് ജഡേജ 87 റൺസ് നേടിയിരുന്നത്. രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്താനും ജഡേജക്കായിരുന്നു. ഇതിൽ ആദ്യ ഇന്നിങ്‌സിൽ മാത്രം മൂന്ന് വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. അതേസമയം അശ്വിനെയും ജഡേജയേയും നന്നായി കൈകാര്യം ചെയ്താണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ മികച്ച ലീഡ് സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്‌സിൽ 190 റൺസ് ലീഡ് വഴങ്ങിയാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ ശക്തമായി തിരിച്ചുവന്നത്. ഇതിൽ ഒലി പോപ്പിനോടാണ് ഇംഗ്ലണ്ട് കടപ്പെട്ടിരിക്കുന്നത്. താരം ഇന്ത്യൻ സ്പിന്നർമാരെ വിദഗ്ധമായി നേരിട്ടപ്പോൾ ഇംഗ്ലണ്ടിന്റെ സ്‌കോർബോർഡും ചലിക്കുകയായിരുന്നു. അതേസമയം അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
Adjust Story Font
16