Quantcast

എല്ലാം വെറൈറ്റി ഡക്കുകൾ: പുരാൻ പൊളിയല്ലെ? ട്രോൾ

കഴിഞ്ഞ സീസണില്‍ വമ്പന്‍ അടികളുമായി കളം നിറഞ്ഞ പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന് ഈ സീസണ്‍ കഷ്ടകാലമാണ്

MediaOne Logo

Web Desk

  • Published:

    22 April 2021 4:08 AM

എല്ലാം വെറൈറ്റി ഡക്കുകൾ: പുരാൻ പൊളിയല്ലെ? ട്രോൾ
X

കഴിഞ്ഞ സീസണില്‍ വമ്പന്‍ അടികളുമായി കളം നിറഞ്ഞ പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന് ഈ സീസണ്‍ കഷ്ടകാലമാണ്. ആകെ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ഡക്ക്. അതും ഒരോരോ പേരില്‍. ഈ സീസണില്‍ ആകെ ഒമ്പത് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ ഡക്കോടെയാണ് പുരാന്‍ തുടങ്ങിയത്. ക്രിസ് മോറിസിന്റെ പന്തില്‍ ചേതന്‍ സക്കരിയക്ക് ക്യാച്ച് നല്‍കിയാണ് പുരാന്‍ മടങ്ങിയത്. അത് ഗോള്‍ഡന്‍ ഡക്ക്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ രണ്ടാം മത്സരത്തിലും പുരാന്‍ ഡക്ക്. ദീപക് ചഹാറിനായിരുന്നു വിക്കറ്റ്. ക്യാച്ചെടുത്തത് ശര്‍ദുല്‍ താക്കൂര്‍, അത് സില്‍വര്‍ ഡക്ക്. സണ്‍റൈസൈഴ്‌സ് ഹൈദാരാബാദിനെതിരെ നടന്ന നാലാം മത്സരത്തിലാണ് മറ്റൊരു ഡക്ക് അതും ഒരു ബോളും നേരിടാതെ, ഇത് ഡയമണ്ട് ഡക്കും.

ഏതായാലും ട്രോളന്മാര്‍ സംഭവം ഏറ്റടുത്തു. പുരാന്‍റെ ഇപ്പോഴത്തെ ഐപിഎല്‍ സീസണ്‍ പ്രകടനത്തെ കണക്കിന് ട്രോളുകയാണ് അവര്‍. അതേസമയം മത്സരത്തില്‍ സൺ റൈസേഴ്സ് ഹൈദരാബാദിനോട് പഞ്ചാബ് കിങ്സ് തോറ്റു. പഞ്ചാബ് 19.4 ഓവറിൽ വെറും 120 റൺസിന് കളിയവസാനിപ്പിച്ചപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് ലക്ഷ്യം കാണുകയായിരന്നു. ഹൈദരാബാദിനായി ഖലീൽ അഹമദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ബെയർസ്റ്റോ (56 പന്തിൽ 63) അർധ സെഞ്ച്വറി നേടി.

TAGS :

Next Story