ഒന്നും അവസാനിപ്പിക്കാതെ പൂരാൻ; മേജർ ലീഗ് ക്രിക്കറ്റിൽ വൻ വെടിക്കെട്ട്
നേരിട്ടത് വെറും 55 പന്തുകൾ അതിൽ വന്നത് 137 റൺസും. എം.ഐക്ക് ജയിക്കാൻ ആ ഇന്നിങ്‌സ് മാത്രം മതിയായിരുന്നു.
ന്യൂയോർക്ക്: മേജർ ലീഗ് ക്രിക്കറ്റിൽ(എം.എല്‍.സി) വൻവെടിക്കെട്ട് പ്രകടനവുമായി നിക്കോളാസ് പുരാൻ. താരത്തിന്റെ അടിപൊളി ബാറ്റിങ്ങിൽ അമേരിക്കയിലെ കന്നി മേജർ ലീഗ് ക്രിക്കറ്റ് കിരീടം എം.ഐ ന്യൂയോർക്ക് സ്വന്തമാക്കി. ഫൈനലിൽ സീറ്റിൽ ഓർക്കാസിനെതിരെയായിരുന്നു പുരാന്റെ ബാറ്റിങ് വിരുന്ന്. ടോസ് നേടിയ എം.ഐ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ സീറ്റിൽ നേടിയത് 183 റൺസ്.
87 റൺസ് നേടിയ ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്കാണ് മികച്ച സ്‌കോർ നേടിക്കൊടുത്തത്. എന്നാൽ മറുപടി ബാറ്റിങിൽ പുരാൻ സീറ്റിലിന്റെ മോഹങ്ങളെല്ലാം തല്ലിത്തകർത്തു. നേരിട്ടത് വെറും 55 പന്തുകൾ അതിൽ വന്നത് 137 റൺസും. എം.ഐക്ക് ജയിക്കാൻ ആ ഇന്നിങ്‌സ് മാത്രം മതിയായിരുന്നു. ഇതോടെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. പതിമൂന്ന് സിക്‌സറുകളും പത്ത് ബൗണ്ടറികളുമാണ് വെസ്റ്റ്ഇന്‍ഡീസ് താരം കൂടിയായ പുരാൻ അടിച്ചെടുത്തത്.
ഇങ്ങനെ മാത്രം 118 റൺസാണ് വന്നത്. ഡിബിളും സിംഗിളുമായി ഓടിയെടുത്ത് വെറും 19 റണ്‍സ് മാത്രം. മത്സരത്തിന്റെ പതിനാറാം ഓവറിൽ തന്നെ എം.ഐ വിജയലക്ഷ്യം മറികടന്നു. ഹർമീത് സിങ് എറിഞ്ഞ ആ ഓവറിൽ 24 റൺസാണ് വന്നത്. ഹാട്രിക് സിക്‌സറും ഒരു ബൗണ്ടറിയും ആ ഓവറിൽ പിറന്നു. ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സ് താരമായ പുരാൻ മികച്ച ഫോമിലായിരുന്നു. 15 മത്സരങ്ങളിൽ നിന്ന് 358 റൺസാണ് താരം നേടിയിരുന്നത്. ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥരാണ് എം.ഐ ന്യൂയോര്‍ക്കിന്റെ അമരത്തും.
3 SIXES TO END THE LAST OVER OF THE POWERPLAY!
— Major League Cricket (@MLCricket) July 31, 2023
THIS IS SOMETHING SPECIAL, NICKY P!💙🥶🫡
8⃣0⃣/2⃣ (6.0) pic.twitter.com/pGRwHNz0nT
Adjust Story Font
16