Quantcast

നിതീഷ് റാണ; കൊൽക്കത്തയ്ക്ക് പുതിയ കപ്പിത്താൻ

നട്ടെല്ലിന് പരിക്കേറ്റ് സുഖം പ്രാപിക്കുന്ന ശ്രേയസ് അയ്യരുടെ അഭാവത്തിലാണ് പുതിയ ക്യാപ്റ്റന്റെ പ്രഖ്യാപനം

MediaOne Logo

Web Desk

  • Updated:

    2023-03-27 15:02:10.0

Published:

27 March 2023 3:00 PM GMT

നിതീഷ് റാണ; കൊൽക്കത്തയ്ക്ക് പുതിയ കപ്പിത്താൻ
X

മാർച്ച് 31 ന് ഐപിഎൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ പുതിയ നായകനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. നിതീഷ് റാണയാണ് പുതിയ ക്യാപ്റ്റൻ. നട്ടെല്ലിന് പരിക്കേറ്റ് സുഖം പ്രാപിക്കുന്ന ശ്രേയസ് അയ്യരുടെ അഭാവത്തിലാണ് പുതിയ ക്യാപ്റ്റന്റെ പ്രഖ്യാപനം.

2018 മുതൽ കൊൽക്കത്തയുടെ പ്രധാന പ്ലയർ ആയി നിതീഷ് ടീമിലുണ്ട്. വൈറ്റ് ബോൾ ക്രിക്കറ്റിൽ സംസ്ഥാന ടീമിനെ നയിച്ച അനുഭവ സമ്പത്തുകൂടിയാണ് കൊൽക്കത്തയുടെ നായക സ്ഥാനത്തേക്ക് റാണയെ പരിഗണിക്കാൻ കാരണമായത്. റാണയുടെ ക്യാപ്റ്റൻസി ടീമിന് ഗുണം ചെയ്യുമെന്നും ഈ സീസണിൽ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും കെ കെ ആർ പ്രസ്താവനയിൽ പറഞ്ഞു.

ഹെഡ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിനും സപ്പോർട്ട് സ്റ്റാഫിനും കീഴിൽ റാണയ്ക്ക് കളിക്കളത്തിന് പുറത്ത് ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കുമെന്നും ടീമിലെ പരിചയസമ്പന്നരായ കളിക്കാർ റാണയ്ക്ക് കളിക്കളത്തിൽ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട് എന്നും കെ കെ ആർ പറഞ്ഞു. ശ്രെയസ് അയ്യർ ഈ സീസണിൽ തന്നെ പൂർണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന് തന്നെയാണ് കെകെആർ ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

2012ലും 2014 മാണ് കൊൽക്കത്ത ഐപിഎൽ കിരീടം ചൂടിയത്. 2012ൽ ചെന്നൈ സൂപ്പർ കിങ്‌സിനെ പരാജയപ്പെടുത്തിയാണ് ആദ്യ കിരീടം സ്വന്തമാക്കിയത്. 2014 ൽ പഞ്ചാബിനെ പരാജയപ്പെടുത്തിയും. ഈ സീസണിൽ പഞ്ചാബിനെതിരെ അവരുടെ ഹോംഗ്രൗണ്ടിലാണ് കെ.കെ ആറിന്റെ ആദ്യ മത്സരം.

കൊൽക്കത്തയുടെ മത്സരങ്ങൾ

ഏപ്രിൽ -1 പഞ്ചാബ് കിങ്‌സ്

ഏപ്രിൽ- 6 റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ

ഏപ്രിൽ 9 -ഗുജറാത്ത് ടൈറ്റൻസ്

ഏപ്രിൽ 14 -സൺറൈസേഴ്‌സ് ഹൈദരാബാദ്

ഏപ്രിൽ 16 -മുംബൈ ഇന്ത്യൻസ്

ഏപ്രിൽ 20 -ഡൽഹി കാപിറ്റൽസ്

ഏപ്രിൽ 23 -ചെന്നൈ സൂപ്പർ കിങ്‌സ്

ഏപ്രിൽ 26 -റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

ഏപ്രിൽ 29 -ഗുജറാത്ത് ടൈറ്റൻസ്

മേയ് 4 -സൺറൈസേഴ്‌സ് ഹൈദരാബാദ്

മേയ് 8 -പഞ്ചാബ് കിങ്‌സ്

മേയ് 11 -രാജസ്ഥാൻ റോയൽസ്

മേയ് 14 ചെന്നൈ സൂപ്പർ കിങ്‌സ്

മേയ് 20 -ലഖ്‌നോ സൂപ്പർ ജയന്റ്‌സ്.

മാർച്ച് 31 നാണ് ഐപിഎൽ പുതിയ സീസൺ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ആദ്യ മത്സരം. നാല് തവണ ഐപിഎൽ കീരിടം നേടിയ ടീമാണ് ചെന്നെ സൂപ്പർ കിംഗ്സ്. ആദ്യ മത്സരം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ്. ചെന്നൈയുടെ ആദ്യ മത്സരത്തിന്റെ ടിക്കറ്റുകൾ ഓൺലൈനായി വിൽപന ആരംഭിച്ച് മിനിറ്റുകൾക്കിടെ തീർന്നിരുന്നു. മെയ് 21 വരെയാണ് ഐപിഎൽ മത്സരങ്ങൾ നടക്കുക. പത്ത് ഫ്രാഞ്ചൈസികളും 7 എവേ മത്സരങ്ങളും 7 ഹോം മത്സരങ്ങളും കളിക്കും.


TAGS :

Next Story