Quantcast

മുഹമ്മദ് ഷമിയെ പോലൊരു കലാകാരനെ ഒരു കോച്ചിനും സൃഷ്ടിക്കാനാകില്ല: പരാസ് മാംബ്രെ

ജസ്പ്രീത് ബുംറയെയും കോച്ച് പരാസ് പുകഴ്ത്തി

MediaOne Logo

Sports Desk

  • Published:

    8 Dec 2023 3:42 PM GMT

No coach can create an artist like Mohammed Shami: Paras Mhambrey
X

ന്യൂഡൽഹി: ഏകദിന ലോകകപ്പിൽ ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുനയായി നിന്ന മുഹമ്മദ് ഷമിയെ പുകഴ്ത്തി ദേശീയ ടീം ബൗളിംഗ് കോച്ച് പരാസ് മാംബ്രെ. ഷമിയെ പോലൊരു കലാകാരനെ ഒരു കോച്ചിനും സൃഷ്ടിക്കാനാകില്ലെന്ന് താരത്തിന്റെ കഠിനാധ്വാനത്തെയും വർഷങ്ങൾ കൊണ്ട് നേടിയെടുത്ത പുരോഗതിയെയും ചൂണ്ടിക്കാട്ടി കോച്ച് പറഞ്ഞു. യഥാർത്ഥ സീം പൊസിഷനിൽ പന്തെറിയാൻ ഷമി അസാധാരണ കഴിവുണ്ടെന്നും അത് അപകടകാരിയായ ബൗളറാക്കുന്നുവെന്നും വിവിധ ഫോർമാറ്റുകളിൽ ഇന്ത്യയുടെ പ്രധാനിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഷമിയുടെ മികവിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാതെയാണ് കോച്ച് സംസാരിച്ചത്. 'ഷമിയെ പോലൊരു ബൗളറെ കോച്ചിനെ സൃഷ്ടിക്കാനാകുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ അത് കള്ളമാകും. ലോകത്തേതെങ്കിലും ബൗളർക്ക് ശരിയായ സീമിൽ പന്തെറിയാനായാൽ അത് ഷമിയാകും' പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പരാസ് പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായാണ് അദ്ദേഹം അഭിമുഖം നൽകിയത്. ഷമിയുടെ പ്രതിഭ കഠിനാധ്വാനത്തിലൂടെയും നവീകരണത്തിലൂടെയും നേടിയെടുത്തതാണെന്നും കോച്ച് ചൂണ്ടിക്കാട്ടി.

'തുടർച്ചയായി സീമിൽ പന്തെറിയുന്നതും കൈത്തണ്ട മികച്ച പൊസിഷനിൽ ചലിപ്പിക്കുന്നതും അപൂർവ നൈപുണ്യമാണ്. പല ബൗളർമാരും സീമിൽ എറിഞ്ഞാലും പിച്ച് ചെയ്ത ശേഷം പന്ത് നേരെയാകുന്നത് കാണും' മാംബ്രെ പറഞ്ഞു.

ജസ്പ്രീത് ബുംറയെയും കോച്ച് പരാസ് പുകഴ്ത്തി. അസാധാരണ ആക്ഷൻ കൊണ്ട് ബുംറയ്ക്ക് പന്ത് നിയന്ത്രിക്കാനാകും. ഇത് ഒരു കലയും കഠിനാധ്വാനവുമാണ്. സമർപ്പണം കലയെ മികവുറ്റതാക്കുന്നു' പരാസ് പറഞ്ഞു. ലോകകപ്പിലെ അസാധാരണ നിലവാരത്തിലുള്ള പ്രകടനവും ആധിപത്യവും താൻ സ്വപ്നം കണ്ടിട്ടുണ്ടായിരുന്നില്ലെന്നും കോച്ച് തുറന്നുപറഞ്ഞു. ഇന്ത്യയിൽ നടന്ന ലോകകപ്പിൽ കേവലം ഏഴു മത്സരങ്ങളിൽനിന്ന് 24 വിക്കറ്റുകളാണ് 33കാരനായ ഷമി പിഴുതെടുത്തത്.

No coach can create an artist like Mohammed Shami: Paras Mhambrey

TAGS :

Next Story