Quantcast

ബാബർ അസം നായകൻ: 2021ലെ ടി20 ലോക ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി, ഇന്ത്യൻ താരങ്ങളില്ല

പാകിസ്താന്റെ ബാബര്‍ അസം നയിക്കുന്ന ലോക ഇലവനില്‍ ഇന്ത്യന്‍ താരങ്ങളാരും ഇടം നേടിയില്ല. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ തിളങ്ങിയ പതിനൊന്ന് താരങ്ങള്‍ ഇലവനില്‍ ഇടം നേടി.

MediaOne Logo

Web Desk

  • Published:

    20 Jan 2022 4:41 AM GMT

ബാബർ അസം നായകൻ: 2021ലെ ടി20 ലോക ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി, ഇന്ത്യൻ താരങ്ങളില്ല
X

2021ലെ ടി20യില്‍ മികച്ച പ്രകടനം പുറത്തെടുത്ത ക്രിക്കറ്റ് താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ലോക ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി. പാകിസ്താന്റെ ബാബര്‍ അസം നയിക്കുന്ന ലോക ഇലവനില്‍ ഇന്ത്യന്‍ താരങ്ങളാരും ഇടം നേടിയില്ല. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ തിളങ്ങിയ പതിനൊന്ന് താരങ്ങള്‍ ഇലവനില്‍ ഇടം നേടി.

പാകിസ്താനിൽ നിന്ന് മൂന്ന് താരങ്ങൾ ഇടം നേടിയപ്പോൾ ശക്തരായ വെസ്റ്റ് ഇൻഡീസ്, ഇന്ത്യ, ന്യൂസിലാൻഡ്, എന്നീ ടീമുകളിൽ നിന്ന് ആരും ഇടം നേടിയില്ല, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളിൽ നിന്ന് ഒരാൾക്ക് വീതം ഇടം ലഭിച്ചു. കഴിഞ്ഞ വർഷം ടി20യിൽ ഇന്ത്യൻ താരങ്ങൾക്കാർക്കും കാര്യമായ സംഭാവന നൽകാനാകാത്തതാണ് തിരിച്ചടിയായത്.

ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറും പാകിസ്താന്റെ മുഹമ്മദ് റിസ്വാനുമാണ് ഓപ്പണര്‍മാര്‍. വിക്കറ്റ് കീപ്പറും റിസ്വാനാണ്. മൂന്നാമനായി നായകന്‍ ബാബറും നാലാമനായി ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രവും ഇടം നേടി. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ എന്നിവരാണ് മറ്റ് ബാറ്റര്‍മാര്‍. തബ്‌റൈസ് ഷംസി (ദക്ഷിണാഫ്രിക്ക), ജോഷ് ഹെയ്‌സല്‍വുഡ് (ഓസ്‌ട്രേലിയ), വാനിന്ദു ഹസരംഗ (ശ്രീലങ്ക), മുസ്താഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്), ഷഹീന്‍ അഫ്രീദി (പാകിസ്താന്‍) എന്നിവര്‍ ബൗളിങ് വിഭാഗത്തില്‍ അണിനിരക്കും.

ടീം ഇങ്ങനെ: ജോസ് ബട്ട്‌ലർ(ഇംഗ്ലണ്ട്) മുഹമ്മദ് റിസ് വാൻ( പാകിസ്താൻ) ബാബർ അസം(പാകിസ്താൻ) എയ്ഡൻ മാർക്രം(ദക്ഷിണാഫ്രിക്ക) മിച്ചൽ മാർഷ്(ആസ്‌ട്രേലിയ) ഡേവിഡ് മില്ലർ(ദക്ഷിണാഫ്രിക്ക) ജോഷ് ഹേസിൽവുഡ്(ആസ്‌ട്രേലിയ)വാനിന്ദു ഹാസരങ്ക(ശ്രീലങ്ക) മുസ്തഫിസുർ റഹ്‌മാൻ( ബംഗ്ലാദേശ്) ശഹീൻ അഫ്രീദി(പാകിസ്താൻ)

TAGS :

Next Story