Quantcast

പന്ത് എറിയും മുമ്പ് പാതിവഴി പിന്നിട്ട്‌ നോൺസ്‌ട്രൈക്കർ: എന്നിട്ടും മങ്കാതിങിന് മുതിരാതെ ബൗളർ

യൂറോപ്യൻ ക്രിക്കറ്റ് ലീഗ് (ഇസിഎൽ) മത്സരത്തിനിടെയാണ് ആരാധകർക്കെല്ലാം കൗതുകം സമ്മാനിച്ച സംഭവം.

MediaOne Logo

Web Desk

  • Updated:

    2022-03-16 14:12:35.0

Published:

16 March 2022 2:11 PM GMT

പന്ത് എറിയും മുമ്പ് പാതിവഴി പിന്നിട്ട്‌ നോൺസ്‌ട്രൈക്കർ: എന്നിട്ടും മങ്കാതിങിന് മുതിരാതെ ബൗളർ
X

ബൗളര്‍ പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങി പിച്ചിന്റെ പാതിവഴി പിന്നിട്ട നോണ്‍ സ്‌ട്രൈക്കറുടെ ചിത്രവും വീഡിയോയും വൈറലാകുന്നു. യൂറോപ്യൻ ക്രിക്കറ്റ് ലീഗ് (ഇസിഎൽ) മത്സരത്തിനിടെയാണ് ആരാധകർക്കെല്ലാം കൗതുകം സമ്മാനിച്ച സംഭവം. എന്നാല്‍ ബൗളര്‍ മങ്കാദിങ്ങിന് മുതിര്‍ന്നില്ല. പകരം പന്ത് എറിയാതെ തിരിച്ചുനടന്ന് സംഭവം അമ്പയറുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.

യൂറോപ്യൻ ക്രിക്കറ്റ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് ലയൺസ് നിക്കോഷ്യ – പാക് ഐ കെയർ ബദലോണ മത്സരത്തിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. മത്സരത്തിൽ നികോഷ്യ ഇന്നിങ്സിലെ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് നോൺ സ്ട്രൈക്കർ ഏറെ ദൂരം മുന്നോട്ടു കയറിയത്. ഇതോടെ ബോൾ ചെയ്യാനെത്തിയ അതീഫ് മുഹമ്മദ് പന്തെറിയാതെ മടങ്ങുകയായിരുന്നു. യ അതീഫ് മുഹമ്മദ് പന്തെറിയാതെ മടങ്ങുകയായിരുന്നു. തുടർന്നാണ് അദ്ദേഹം ഇക്കാര്യം അംപയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ ഐപിഎല്ലിലെ മങ്കാദിങ് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയതാണ്. അന്നു പന്ത് എറിയുംമുമ്പ് ക്രീസ് വിട്ടിറങ്ങിയ നോണ്‍ സ്‌ട്രൈക്കറെ അശ്വിന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ബാറ്റര്‍മാരെ നിയന്ത്രിക്കാന്‍ എംസിസി കഴിഞ്ഞ ദിവസം മങ്കാദിങ് നിമയവിധേയമാക്കിയിരുന്നു.

TAGS :

Next Story