ഏകദിന ലോകകപ്പ്: ഇന്ത്യ-പാക് മത്സരം ഒക്‌ടോബർ 14ലിലേക്ക് മാറ്റി
എട്ടു മത്സരങ്ങളുടെ ഷെഡ്യൂളിലും മാറ്റം
2023ലെ ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെയും പാകിസ്താന്റെയും മത്സര ഷെഡ്യൂളിൽ മാറ്റം. ഒക്‌ടോബർ 15ന് നടക്കേണ്ടിയിരുന്ന മത്സരം 14ലിലേക്ക് മാറ്റി. ഇന്ത്യ-നെതർലാൻഡ് മത്സരമടക്കം മറ്റു എട്ട് മത്സര ഷെഡ്യൂളിലും മാറ്റമുണ്ട്. ഇന്ത്യ-നെതർലാൻഡ് മത്സരം നവംബർ 11ന് പകരം 12നാണ് നടക്കുക.
ആതിഥേയരായ ഇന്ത്യയുമായി പാകിസ്താന്റെ ഒക്‌ടോബർ 14ലെ മത്സരം മുമ്പ് നടക്കാനിരുന്ന അഹമ്മദാബാദിൽ തന്നെയാണ് നടക്കുക. ഷെഡ്യൂളിന്റെ മാറ്റത്തിന്റെ ഫലമായി ഒക്‌ടോബർ 14ന് ഡൽഹിയിൽ നടക്കേണ്ട ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാൻ മത്സരം 15ന് നടക്കും. 12ന് ഹൈദരാബാദിൽ നടക്കാനിരുന്ന പാകിസ്താൻ ശ്രീലങ്ക മത്സരം പത്തിനും 13ന് ലഖ്‌നൗവിൽ നടക്കാനിരുന്ന ആസ്‌ത്രേലിയ ദക്ഷിണാഫ്രിക്ക മത്സരം 12നും സംഘടിപ്പിക്കപ്പെടും. ഒക്‌ടോബർ 14ന് നടക്കേണ്ട ന്യൂസിലാൻഡ് ബംഗ്ലാദേശ് മത്സരം ഒക്‌ടോബർ 13ന് ഡേ നൈറ്റ് മത്സരമായി നടക്കും.
നവംബർ 12ലെ മത്സരങ്ങളിലും മാറ്റമുണ്ട്. ഇവ നവംബർ 11ലേക്കാണ് മാറ്റിയത്. പൂനെയിലെ ആസ്‌ത്രേലിയ പാകിസ്താൻ മത്സരവും (10.30 AM), കൊൽക്കത്തയിലെ ഇംഗ്ലണ്ട് പാകിസ്താൻ (02.00 PM) മത്സരവുമാണ് 11ന് നടക്കുക. ഇന്ത്യയുടെ അവസാന ലീഗ് മത്സരമായ നെതർലാൻഡ്‌സിനെതിരെയുള്ള പോരാട്ടം നവംബർ 11ൽ നിന്ന് 12ലേക്ക് മാറ്റി. ബംഗളൂരുവിലെ ഈ മത്സരം ഡേ നൈറ്റായാണ് സംഘടിപ്പിക്കപ്പെടുക.
2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ
- IND vs AUS, ഒക്ടോബർ 8, ചെന്നൈ
- IND vs AFG, ഒക്ടോബർ 11, ഡൽഹി
- IND vs PAK, ഒക്ടോബർ 14, അഹമ്മദാബാദ്
- IND vs BAN, ഒക്ടോബർ 19, പൂനെ
- IND vs NZ, ഒക്ടോബർ 22, ധർമ്മശാല
- IND vs ENG, ഒക്ടോബർ 29, ലഖ്നൗ
- IND vs SL, നവംബർ 2, മുംബൈ
- IND vs SA, നവംബർ 5, കൊൽക്കത്ത
- IND vs NED, നവംബർ 12, ബെംഗളൂരു
ODI World Cup: India-Pak match postponed to October 14
Adjust Story Font
16