Quantcast

പന്തിന്റെ കഠിനാധ്വാനം പ്രശംസനീയം: പുകഴ്ത്തി മുൻ ഫീൽഡിങ് പരിശീലകൻ

വിക്കറ്റ് കീപ്പിങ്ങിലെ കഴിവു മെച്ചപ്പെടുത്താനായി കഠിനാധ്വാനം ചെയ്യുന്ന താരമാണു പന്തെന്നു ശ്രീധർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    18 Sep 2022 2:07 PM GMT

പന്തിന്റെ കഠിനാധ്വാനം പ്രശംസനീയം: പുകഴ്ത്തി മുൻ ഫീൽഡിങ് പരിശീലകൻ
X

മുംബൈ: ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഫീൽഡിങ് പരിശീലകൻ ആർ. ശ്രീധർ. വിക്കറ്റ് കീപ്പിങ്ങില്‍, മികവിലേക്ക് എത്താന്‍ ഋഷഭ് പന്ത് നടത്തിയ കഠിനാധ്വാനത്തിലേക്ക് ശ്രീധര്‍ വിരല്‍ചൂണ്ടുന്നത്. വിക്കറ്റ് കീപ്പിങ്ങിലെ കഴിവു മെച്ചപ്പെടുത്താനായി കഠിനാധ്വാനം ചെയ്യുന്ന താരമാണു പന്തെന്നു ശ്രീധർ പറഞ്ഞു.

'സാഹയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി പന്തിനെ ബെഞ്ചിലിരുത്തിയപ്പോള്‍ ടീമിലേക്ക് മടങ്ങി എത്താനായി പന്ത് നടത്തിയത് കഠിന പരിശീലനങ്ങളെന്നും ശ്രീധര്‍ പറഞ്ഞു. കോവിഡ് കാലത്ത് ഋഷഭ് പന്ത് വീട്ടില്‍ പരിശീലനം നടത്തി കഠിനാധ്വാനം ചെയ്തു. അതിന് പിന്നാലെ വന്ന പ്രീമിയര്‍ ലീഗ് സീസണ്‍ പന്തിന് മികച്ചതായിരുന്നില്ല. കെ എല്‍ രാഹുല്‍ ടീം വിക്കറ്റ് കീപ്പറായപ്പോള്‍ പന്തിന് വിക്കറ്റ് കീപ്പിങ് സ്ഥാനവും നഷ്ടമായി. എന്നാല്‍ ഒരുപാട് ശ്രമങ്ങള്‍ക്കൊടുവില്‍ പന്ത് കൂടുതല്‍ മികച്ചതായി തിരിച്ചെത്തി. ഓസീസ് പരമ്പരയുടെ സമയത്തും പന്ത് വളരെ അധികം കഠിനാധ്വാനം ചെയ്തു, ആര്‍ ശ്രീധര്‍ പറയുന്നു.

''പരിശീലനത്തിൽ വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്തുന്നതിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ബാറ്റിങ്ങിന് ഇറങ്ങിയില്ല. ആധുനിക ക്രിക്കറ്റില്‍ ഒരാളും അങ്ങനെ ചെയ്യുന്നതു കണ്ടിട്ടില്ല. പക്ഷേ പന്ത് അങ്ങനെ ചെയ്തു. എനിക്ക് അതിനെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതാൻ സാധിക്കും.''– ശ്രീധർ പറഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പറാണു നിലവിൽ ഋഷഭ് പന്ത്. ട്വന്റി20 ലോകകപ്പിനുള്ള ടീമിലും ദിനേഷ് കാർത്തിക്കിനൊപ്പം ഋഷഭ് പന്തും വിക്കറ്റ് കീപ്പറായുണ്ട്.

അതേസമയം നിലവിൽ പന്ത് ഫോമിലല്ല. ഏഷ്യാകാപ്പിൽ ഫോമിന് പുറത്തായെ താരത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ വൻവിമർശനമാണ് ഉയർന്നത്. പന്തിന് നിരന്തരം അവസരം കൊടുക്കുന്നതും വിമർശന വിധേയമായിരുന്നു. എന്നാല്‍ ആസ്ട്രേലിയന്‍ മണ്ണില്‍ പന്തിന് മികച്ച റെക്കോര്‍ഡ് ആണ്. ഈ സാഹചര്യം പരിഗണിച്ചാണ് പന്തിന് മുന്‍തൂക്കം കൊടുത്തത്.

TAGS :

Next Story