ഇന്ത്യയെ തോൽപ്പിച്ചാൽ 'സിംബാബ്വെക്കാരനെ 'വിവാഹം ചെയ്യും': പാക് നടി
ടി20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിക്കുകയാണെങ്കിൽ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന് നടി പറഞ്ഞിരുന്നു
സിഡ്നി: ടി20 ലോകകപ്പിൽ ഇന്ത്യയെ സിംബാബ്വെ തോൽപ്പിക്കുകയാണെങ്കിൽ ഒരു സിംബാബ്വെക്കാരനെ വിവാഹം ചെയ്യുമെന്ന് പാക് നടി സെഹർ ഷിൻവാരി. ട്വിറ്ററിലൂടെയാണ് നടി നിലപാട് അറിയിച്ചത്. ഇതിന് മുമ്പും വ്യത്യസ്ത പോസ്റ്റുകളുമായി നടി സെഹർ രംഗത്തെത്തിയിരുന്നു. ടി20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിക്കുകയാണെങ്കിൽ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന് നടി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പുതിയ ട്വീറ്റ്. നവംബർ 6നാണ് ഇന്ത്യ-സിംബാബ്വെ മത്സരം.
അതേസമയം, പോയിന്റ് ടേബിളിൽ പാകിസ്താൻ അഞ്ചാം സ്ഥാനത്താണ്. മൂന്ന് കളികളിൽ ഒരു ജയം മാത്രമാണ് പാകിസ്താന്റെ അക്കൗണ്ടിലുള്ളത്.ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാകിസ്താൻ സിംബാബ്വെയോടും തോറ്റിരുന്നു. ഇതാണ് പാകിസ്താന്റെ സെമി സാധ്യതകൾക്ക് തിരിച്ചടിയായത്.
ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന മത്സരത്തിൽ പാകിസ്താൻ തോറ്റാൽ സെമിഫൈനലിൽ കടക്കാതെ പാകിസ്താൻ പുറത്താകും. ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ അഞ്ചു റൺസ് വിജയം നേടിയതോടെ, പാകിസ്താന്റെ സെമിഫൈനൽ സാധ്യത പരുങ്ങലിലായിട്ടുണ്ട്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളും വിജയിക്കുകയും, മറ്റു ടീമുകളുടെ മത്സരഫലങ്ങളും അനുസരിച്ചായിരിക്കും ടൂർണമെന്റിൽ ബാബർ അസമിന്റെയും സംഘത്തിന്റെയും ഭാവി തീരുമാനിക്കപ്പെടുക.
നെതർലാൻഡ്സിനെതിരെ മാത്രമാണ് പാകിസ്താൻ വിജയിച്ചത്. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താൻ വിജയിക്കുകയും, നെതർലാൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുകയോ, മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താലാണ് പാകിസ്താന് സെമി സാധ്യത തുറക്കുക.
Adjust Story Font
16