തീപ്പന്തുമായി ശ്രീലങ്ക; ഏഷ്യാകപ്പിൽ പാകിസ്താന് 121 റൺസ്
ക്യാപ്റ്റൻ ബാബർ അസം(30), മുഹമ്മദ് നവാസ്(26) എന്നിവരാണ് പാകിസ്താനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്
സിംഹള ബൗളർമാർ തീപ്പന്തെറിഞ്ഞപ്പോൾ ഏഷ്യാകപ്പിൽ ശ്രീലങ്കക്കെതിരെയുള്ള സൂപ്പർ ഫോർ പോരാട്ടത്തിൽ നിറംമങ്ങി പാകിസ്താൻ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന പാകിസ്താന് 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി 121 റൺസ് നേടാനാണ് കഴിഞ്ഞത്. ക്യാപ്റ്റൻ ബാബർ അസം(30), മുഹമ്മദ് നവാസ്(26) എന്നിവരാണ് പാകിസ്താനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. മിന്നുംഫോമിലുള്ള മുഹമ്മദ് റിസ്‌വാൻ 14 പന്തിൽ 14 റൺസുമായി പുറത്തായി. ഫഖർ സമാൻ(13), ഇഫ്തിഖാർ അഹമ്മദ് (13), ഖുഷ്ദിൽ ഷാ(4), ഉസ്മാൻ ഖാദിർ(3), ഹാരിസ് റഊഫ്(1) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സംഭാവന. ആസിഫ് അലിയും ഹസൻ അലിയും പൂജ്യത്തിന് പുറത്തായി. മുഹമ്മദ് ഹസനൈനാണ് പുറത്താകാതെ നിന്നത്.
21 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹസരംഗ, രണ്ടു വിക്കറ്റ് വീതം നേടിയ തീക്ഷണ, പ്രമോദ് മധുഷാൻ എന്നിവരാണ് പാകിസ്താനെ വരിഞ്ഞുകെട്ടിയത്. ധനജ്ഞയ ഡി സിൽവയും കരുണരത്‌നെയും ഓരോ വിക്കറ്റ് നേടി.
Pakistan scored 121 runs against Sri Lanka in Asia Cup
Adjust Story Font
16