Quantcast

ബംഗ്ലാദേശിന് ചരിത്രനേട്ടം; പാകിസ്താനെതിരെ ആദ്യ ടെസ്റ്റ് പരമ്പര വിജയം (2-0)

പാകിസ്താനെതിരെ ആറുവിക്കറ്റിനാണ് ബംഗ്ലാദേശ് വിജയം. പരമ്പര 2-0 സ്വന്തമാക്കി

MediaOne Logo

Sports Desk

  • Updated:

    2024-09-03 10:18:48.0

Published:

3 Sep 2024 10:12 AM GMT

Historical achievement for Bangladesh; First Test series win against Pakistan
X

റാവൽപിണ്ടി: സ്വന്തം നാട്ടിൽ നാണംകെട്ട് പാകിസ്താൻ. ബംഗ്ലാദേശിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ആറുവിക്കറ്റ് തോൽവിയാണ് നേരിട്ടത്. ടെസ്റ്റ് പരമ്പര 2-0 ബംഗ്ലാദേശ് സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് പാകിസ്താനെതിരെ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. സ്വന്തം നാട്ടിൽ പൊരുതാൻപോലുമാവാതെ ദയനീയമായാണ് പാകിസ്താൻ തോൽവി നേരിട്ടത്. സ്‌കോർ: പാകിസ്താൻ: 274, 172, ബംഗ്ലാദേശ്: 262, 185-4

രണ്ടാം ഇന്നിങ്‌സിൽ 185 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സന്ദർശകർ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. മുഷ്ഫിഖുർ റഹിം 22 റൺസുമായും ഷാകിബ് അൽ ഹസൻ 21 റൺസുമായും പുറത്താകാതെ നിന്നു. ഓപ്പർ സാക്കിർ ഹസൻ 40 റൺസെടുത്ത് പുറത്തായി. നേരത്തെ പാകിസ്താൻ ഒന്നാം ഇന്നിങ്‌സ് 274ൽ അവസാനിച്ചിരുന്നു. സയിം അയൂബ്(58), ക്യാപ്റ്റൻ ഷാൻ മസൂദ്(57), സൽമാൻ ആഗ(54) എന്നിവരുടെ അർധസെഞ്ച്വറി മികവിലാണ് ആതിഥേയർ ഭേദപ്പെട്ട സ്‌കോർ നേടിയത്. മറുപടി ബാറ്റിങിൽ ബംഗ്ലാ പോരാട്ടം 262ൽ അവസാനിച്ചു. മുൻനിര ബാറ്റർമാർ തകർന്നെങ്കിലും ലിട്ടൻ ദാസിന്റെ സെഞ്ച്വറിയും(138),മെഹ്ദി ഹസൻ മിറാസിന്റെ(78) അർധ സെഞ്ച്വറിയും ടീമിന്റെ രക്ഷക്കെത്തുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സ് ലീഡുമായി ബാറ്റിങിനിറങ്ങിയ പാകിസ്താൻ രണ്ടാം ഇന്നിങ്‌സിൽ തകർന്നടിഞ്ഞു. 172 റൺസിൽ എല്ലാവരും കൂടാരം കയറി. 47 റൺസെടുത്ത സൽമാൻ അഗയും 43 റൺസെടുത്ത മുഹമ്മദ് റിസ് വാനും മാത്രമാണ് പിടിച്ചുനിന്നത്. ബംഗ്ലാ നിരയിൽ ഹസൻ മഹമൂദ് അഞ്ച് വിക്കറ്റും നഹീദ് റാണ നാല് വിക്കറ്റും വീഴ്ത്തി. 185 വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശ് അനായാസം ലക്ഷ്യം മറികടന്നു. നേരത്തെ ആദ്യടെസ്റ്റിൽ വിജയിച്ചതോടെ പാകിസ്താനെതിരെ ആദ്യ ടെസ്റ്റ് വിജയവും സന്ദർശർ സ്വന്തമാക്കിയിരുന്നു.സ്വന്തം മണ്ണിൽ പാകിസ്താനെ പത്തു വിക്കറ്റിന് തോൽപിക്കുന്ന ആദ്യ ടീമായും ബംഗ്ലാദേശ് മാറിയിരുന്നു

TAGS :

Next Story