ധോണിയെ ഉപദേശകനാക്കിയത് മികച്ച തീരുമാനം; കപിൽ ദേവ്
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ട്വൻ്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി ധോണിയെ പ്രഖ്യാപിച്ചത്
മഹേന്ദ്രസിങ്ങ് ധോണിയെ ട്വൻ്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ ഉപദേശകനാക്കിയത് മികച്ച തീരുമാനമാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്.
'ഇതൊരു മികച്ച തീരുമാണ്. സാധാരണ ഒരാൾ ടീമിൽ നിന്ന് വിരമിച്ചാൽ പിന്നീട് ടീമിൻ്റെ മറ്റൊരു ചുമതലയിൽ അയാൾ തിരിച്ചെത്താൻ മൂന്നോ നാലോ വർഷമെടുക്കാറുണ്ട്. എന്നാൽ ധോണിയുടെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്. വിരമിച്ച് ഒരു വർഷം കഴിയുമ്പോഴേക്കും അദ്ദേഹം ടീമിൽ മറ്റൊരു ചുമതലയിൽ തിരിച്ചെത്തുന്നു. ഈ തീരുമാനം സ്വാഗതാർഹമാണ്'. കപിൽ ദേവ് പറഞ്ഞു
കഴിഞ്ഞ ബുധനാഴ്ച്ചയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന ട്വൻ്റി- 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി ധോണിയെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്.
Next Story
Adjust Story Font
16