വാതുവെപ്പ് സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്: 27 ലക്ഷം പിടിച്ചെടുത്തു
നാല് പേര് അടങ്ങിയ സംഘത്തില്‍ നിന്ന് 27 ലക്ഷം പിടിച്ചെടുത്തു. പിംപ്‌രി ചിൻച്ച്‌വാഡ് പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സരത്തിനിടെ വാതുവെപ്പ് സംഘത്തെ അറസ്റ്റ് ചെയ്ത് പൂനെ പൊലീസ്. നാല് പേര് അടങ്ങിയ സംഘത്തില്‍ നിന്ന് 27 ലക്ഷം പിടിച്ചെടുത്തു. പിംപ്‌രി ചിൻച്ച്‌വാഡ് പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പൂനെയിലെ എം.സി.എ സ്റ്റേഡിയത്തിൽ നടന്ന ഡൽഹി ക്യാപിറ്റൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് പ്രതികൾ പൊലീസ് വലയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നീക്കമാണ് നാലുപേരുടെ അറസ്റ്റിലേക്ക് എത്തിയത്. അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എട്ട് സ്മാര്‍ട്ട്ഫോണുകളും സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു.
അതേസമയം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ട് വർഷമായി യുഎഇയിലാണ് ടൂർണമെന്റ് നടന്നിരുന്നത്. കോവിഡ് മൂലം മാറ്റിവയ്‌ക്കേണ്ടി വരുന്നതിന് മുൻപ് 2021 ഐപിഎല്ലിലെ 29 മത്സരങ്ങൾ ഇന്ത്യയിൽ നടന്നിരുന്നു, പിന്നീടാണ് യുഎഇയിലേക്ക് മാറ്റിയത്. ലഖ്‌നൗ, അഹമ്മദാബാദ് എന്നി ഫ്രാഞ്ചൈസികൾ കൂടി വന്നതിനാൽ ഈ വർഷം ഐപിഎല്ലിന് രണ്ട് പുതിയ ടീമുകൾ കൂടിയുണ്ട്, ആകെ 74 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടാവുക.
Adjust Story Font
16