Quantcast

ബാറ്റുകൊണ്ട് ഹെറ്റ്മെയർ, പന്തുമായി കറക്കിവീഴ്ത്തി ചാഹലും‍; ആവേശപ്പോരില്‍ ലഖ്നൗവിനെ മൂന്ന് റണ്‍സിന് വീഴ്ത്തി രാജസ്ഥാന്‍

ജയത്തോടെ ആറു പോയിന്‍റുമായി റോയല്‍സ് ഒന്നാം സ്ഥാനത്തെത്തി.

MediaOne Logo

Web Desk

  • Updated:

    2022-04-11 02:28:24.0

Published:

10 April 2022 3:58 PM GMT

ബാറ്റുകൊണ്ട് ഹെറ്റ്മെയർ, പന്തുമായി കറക്കിവീഴ്ത്തി ചാഹലും‍; ആവേശപ്പോരില്‍ ലഖ്നൗവിനെ മൂന്ന് റണ്‍സിന് വീഴ്ത്തി രാജസ്ഥാന്‍
X

മുംബൈ: ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണെടുത്തത്. ജയത്തോടെ ആറു പോയിന്‍റുമായി റോയല്‍സ് ഒന്നാം സ്ഥാനത്തെത്തി.

166 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്‌നൗവിന്, ട്രെന്‍റ് ബോൾട്ടിന്‍റെ ആദ്യ ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ ക്യാപ്റ്റൻ കെ.എൽ രാഹുൽ, കൃഷ്ണപ്പ ഗൗതം എന്നിവരെ നഷ്ടമായതാണ് തിരിച്ചടിയായത്. പതിനാറാം ഓവർ വരെ ക്രീസിൽ നിന്ന ഓപ്പണർ ക്വിന്‍റൻ ഡികോക്കാണ് ലഖ്‌നൗവിന്‍റെ ടോപ് സ്കോറർ. ഡികോക്ക് രണ്ടു ഫോറും ഒരു സിക്സും സഹിതം 39 റൺസെടുത്തു. ദീപക് ഹൂഡ 24 പന്തിൽ മൂന്നു ഫോർ സഹിതം 25 റൺസെടുത്തു. ഡിക്കോക്കും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് സ്‌കോര്‍ 100 കടത്തിയത്. 15 പന്തിൽ ക്രുണാൽ പാണ്ഡ്യ 22 റൺസെടുത്തു. ദുഷ്മന്ത ചമീര ഏഴു പന്തിൽ രണ്ടു ഫോറുകളോടെ 13 റൺസെടുത്ത് പുറത്തായി.

അവസാന ഓവറിൽ വിജയത്തിലേക്ക് ലഖ്‌നൗവിന് 15 റൺസ് ദൂരമുണ്ടായിരുന്നു. കുൽദീപ് സെൻ മൂന്നു പന്തുകളിൽ സ്റ്റോയ്നിസിനെ ക്രീസിൽ തളച്ചിട്ടതാണ് മത്സരഫലം രാജസ്ഥാന് അനുകൂലമാക്കിയത്. അവസാന രണ്ടു പന്തുകളിൽ ഫോറും സിക്സും നേടിയ മാർക്കസ് സ്റ്റോയ്നിസിന് ലഖ്‌നൗവിനെ വിജയത്തിലെത്തിക്കാനായില്ല. സീസണിലെ ആദ്യ മത്സരം കളിച്ച സ്റ്റോയ്നിസ് എട്ടാമനായി ഇറങ്ങി 17 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു. ആവേശ് ഖാൻ ഏഴു റൺസോടെയും പുറത്താകാതെ നിന്നു.

20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ 165 റൺസ് നേടിയത്. തുടക്കത്തിലെ തകർച്ചക്ക് ശേഷം വെസ്റ്റ്ഇൻഡീസ് ഷിംറോൺ ഹെറ്റ്മയറാണ് രാജസ്ഥാന് പൊരുതാവുന്ന സ്‌കോർ നേടിക്കൊടുത്തത്. ഹെറ്റ്മയർ 36 പന്തിൽ ആറ് സിക്‌സറുകളുടെയും ഒരു ബൗണ്ടറിയുടെയും ബലത്തിൽ 59 റൺസ് നേടി. അവസാന ഓവറിലാണ് ഹെറ്റ്മയർ പുറത്തായത്.

ടോസ് നേടിയ കൊൽക്കത്ത രാജസ്ഥാനെ ബാറ്റിങിന് വിടുകയായിരുന്നു. പ്രതീക്ഷിച്ച തുടക്കം രാജസ്ഥാന് കിട്ടിയെങ്കിലും മുതലാക്കാനായില്ല. ജോസ് ബട്ട്‌ലറും ദേവ്ദത്ത് പടിക്കലും ചേർന്ന് 5.1 ഓവറിൽ ടീം സ്‌കോർ 40 കടത്തി. 13 റൺസെടുത്ത ജോസ് ബട്ട്‌ലറുടെ വിക്കറ്റ് ആദ്യം നഷ്ടായി. പിന്നാലെ വന്ന സഞ്ജുവും നിരാശപ്പെടുത്തി. 13 റൺസെടുത്ത സഞ്ജുവിനെ ഹോൾഡർ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.

ദേവ്ദത്ത് പടിക്കലും(29) വാൻ ഡർ ഡസനും(4) അടുത്തടുത്ത് പുറത്തായതോടെ രാജസ്ഥാൻ അപകടം മണത്തു. 67ന് നാല് എന്ന നിലയിൽ പതറിയ രാജസ്ഥാനെ ഹെറ്റ്മയറും അശ്വിനും(28) ചേർന്നാണ് 160ൽ എത്തിച്ചത്. അശ്വിൻ 28 റൺസ് നേടി. ലക്‌നൗവിന് വേണ്ടി ജേസൺ ഹോൾഡർ കൃഷ്ണപ്പ ഗൗതം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

TAGS :

Next Story