Quantcast

സഞ്ജുവും പടിക്കലും കൂട്ടിന് ജോസ് ബട്‌ലറും: രാജസ്ഥാൻ നിലനിർത്തിയ കളിക്കാരുടെ പട്ടികയായി

സമീപകാല ആഭ്യന്തര മത്സരങ്ങളിലെ ഫോമാണ് ദേവ്ദത്ത് പടിക്കലിനെ വീണ്ടും രാജസ്ഥാനിലെത്തിച്ചത്.

MediaOne Logo

Web Desk

  • Published:

    15 Nov 2022 3:55 PM GMT

സഞ്ജുവും പടിക്കലും കൂട്ടിന് ജോസ് ബട്‌ലറും: രാജസ്ഥാൻ നിലനിർത്തിയ കളിക്കാരുടെ പട്ടികയായി
X

മുംബൈ: ഐ.പി.എൽ 2023ന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. നായകനായി സഞ്ജു സാംസണ്‍ തന്നെയാണ്. മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിനെയും ടീമിൽ നിലനിർത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന് ടി20 കിരീടം നേടിക്കൊടുത്ത ജോസ് ബട്ലറും വരും സീസണിൽ രാജസ്ഥാനൊപ്പമുണ്ട്.

സമീപകാല ആഭ്യന്തര മത്സരങ്ങളിലെ ഫോമാണ് ദേവ്ദത്ത് പടിക്കലിനെ വീണ്ടും രാജസ്ഥാനിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ദേവ്ദത്ത് പടിക്കലിനായിരുന്നില്ല. സഞ്ജു-ദേവ്ദത്ത് മലയാളി കൂട്ടുകെട്ട് ഈ സീസണിലും ഉറപ്പായി. യശസ്വി ജയ്‍സ്വാള്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, ധ്രുവ് ജൂരല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്‍ഡ് ബോള്‍ട്ട്, ഒബെഡ് മക്കോയി, നവ്‍ദീപ് സെയ്‍നി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആർ അശ്വിന്‍, യുസ്‍വേന്ദ്ര ചാഹല്‍, കെ.സി കാരിയപ്പ എന്നിവരെയും രാജസ്ഥാന്‍ നിലനിര്‍ത്തി.

ദക്ഷിണാഫ്രിക്കന്‍ ബാറ്റർ റാസ്സീ വാന്‍ ഡർ ഡസ്സന്‍, ന്യൂസിലന്‍ഡ് ഓൾറൗണ്ട‍ർ ഡാരില്‍ മിച്ചല്‍ എന്നിവരെ രാജസ്ഥാന്‍ ഒഴിവാക്കിയിട്ടുണ്ട്. ജയിംസ് നീഷാം, കരുണ്‍ നായർ, നേഥല്‍ കോള്‍ട്ടർ നൈല്‍ എന്നിവര്‍ക്കും ടീമില്‍ ഇടമില്ല. അടുത്ത മിനി താരലേലത്തില്‍ 13.2 കോടി രൂപയാണ് രാജസ്ഥാന്‍ റോയല്‍സിന് ചിലവഴിക്കാനാവുക. നാല് വിദേശ താരങ്ങളുടെ ഒഴിവ് നിലവില്‍ സ്‍ക്വാഡിലുണ്ട്.

അതേസമയം ഓസീസ് ഏകദിന,ടെസ്റ്റ് ടീമുകളുടെ നായകനായ പേസർ പാറ്റ് കമ്മിൻസ് ഐപിഎല്ലിന്റെ അടുത്ത സീസണിൽ നിന്നും പിന്മാറിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വലിയ തിരിച്ചടിയായി. തിരക്കേറിയ രാജ്യാന്തര ഷെഡ്യൂൾ ചൂണ്ടികാട്ടിയാണ് കമ്മിൻസിന്റെ പിന്മാറ്റം. നേരത്തെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറായ സാം ബില്ലിങ്സും കൊൽക്കത്തയിൽ നിന്നും പിന്മാറിയിരുന്നു. 2020ലെ ഐപിഎൽ ലേലത്തിൽ 15.5 കോടി മുടക്കിയാണ് കമ്മിൻസിനെ കൊൽക്കത്ത ടീമിലെടുത്തത്.

TAGS :

Next Story