പാകിസ്താൻ ജയിച്ചത് വാട്‌സ് ആപ്പ് സ്റ്റാറ്റസാക്കി; അധ്യാപികയുടെ ജോലി തെറിച്ചു
ഞായറാഴ്ച ദുബായിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്
ജയ്പൂർ: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ നേടിയ ജയം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയ അധ്യാപികയ്ക്ക് ജോലി പോയി. രാജസ്ഥാനിലെ നീരജ മോദി സ്‌കൂളിൽ ജോലി ചെയ്യുന്ന നഫീസ അത്താരി എന്ന അധ്യാപികയെയാണ് അധികൃതർ പുറത്താക്കിയത്.
'ഞങ്ങൾ ജയിച്ചു' എന്ന അടിക്കുറിപ്പോടെയാണ് അവർ ഫോട്ടോ പങ്കുവച്ചത്. സ്റ്റാറ്റസ് കണ്ടതോടെ ഒരു കുട്ടിയുടെ രക്ഷിതാവ് നിങ്ങൾ പാകിസ്താനെയാണോ പിന്തുണയ്ക്കുന്നത് എന്നു ചോദിച്ചു. 'അതേ' എന്നായിരുന്നു അധ്യാപികയുടെ മറുപടി. പിന്നാലെ സ്റ്റാറ്റസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തുടർന്നാണ് മാനേജ്‌മെന്റ് ഇവർക്കെതിരെ നടപടിയെടുത്തത്.
ഞായറാഴ്ച ദുബായിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്താൻ അടിച്ചെടുത്തു. ലോകകപ്പിൽ ആദ്യമായിട്ടാണ് പാകിസ്താന്‍ ഇന്ത്യയെ തോൽപ്പിക്കുന്നത്.
Adjust Story Font
16