Quantcast

തകർത്തടിച്ച് ജയ്‌സ്വാളും ദേവ്ദത്തും; ലഖ്‌നൗവിന് 179 റൺസ് വിജയലക്ഷ്യം

ഓപ്പണറും രാജസ്ഥാന്റെ റൺമെഷീനുമായ ജോസ് ബട്‌ലർ കേവലം രണ്ടു റൺസുമായി തിരിച്ചുനടന്നപ്പോഴാണ് ജയ്‌സ്വാൾ അറിഞ്ഞുകളിച്ചത്

MediaOne Logo

Sports Desk

  • Updated:

    2022-05-15 16:14:31.0

Published:

15 May 2022 3:56 PM GMT

തകർത്തടിച്ച് ജയ്‌സ്വാളും ദേവ്ദത്തും; ലഖ്‌നൗവിന് 179 റൺസ് വിജയലക്ഷ്യം
X

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് ഓപ്പണർ യശ്ശ്വസി ജയ്‌സ്വാളും നാലാമതിറങ്ങിയ ദേവ്ദത്ത് പടിക്കലും തകർത്തടിച്ചതോടെ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിന് 179 റൺസ് വിജയലക്ഷ്യം. 29 പന്തിൽ ആറു ഫോറും ഒരു സിക്‌സുമടക്കം 41 റൺസാണ് ജയ്‌സ്വാൾ നേടിയത്. ദേവ്ദത്ത് പടിക്കൽ 18 പന്തിൽ 39 റൺസ് അടിച്ചുകൂട്ടി. അഞ്ചു ഫോറും രണ്ടും സിക്‌സും സഹിതമായിരുന്നു ഈ റൺവേട്ട. എന്നാൽ രവി ബിഷ്‌ണോയിയുടെ പന്തിൽ ക്രൂണാൽ പാണ്ഡ്യ പിടിച്ചതോടെ പടിക്കലിന്റെ പോരാട്ടം നിലച്ചു.

ഓപ്പണറും രാജസ്ഥാന്റെ റൺമെഷീനുമായ ജോസ് ബട്‌ലർ കേവലം രണ്ടു റൺസുമായി തിരിച്ചുനടന്നപ്പോഴാണ് ജയ്‌സ്വാൾ അറിഞ്ഞുകളിച്ചത്. ഐപിഎൽ റൺവേട്ടക്കാരിൽ ഒന്നാമതുള്ള ബട്‌ലർ ആവേശ് ഖാന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു.



വൺഡൗണായെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ആറു ഫോറുമായി 24 പന്തിൽ 32 റൺസ് നേടി. എന്നാൽ ജേസൺ ഹോൾഡറുടെ പന്ത് ഉയർത്തിയടിച്ചപ്പോൾ ദീപക് ഹൂഡയുടെ ക്യാച്ചിൽ പുറത്തായി. പിന്നീടാണ് പടിക്കൽ അടിച്ചു കളിച്ചത്. 14 റൺസ് നേടിയ നീഷത്തെ കെ.എൽ രാഹുൽ റണ്ണൗട്ടാക്കി. രണ്ടു ഫോറടക്കം 17 റൺസ് നേടി ട്രെൻറ് ബോൾട്ടും ഒരു ഫോറുമായി പത്ത് റൺസ് നേടി രവിചന്ദ്രൻ അശ്വിനും പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി രവി ബിഷ്‌ണോയ് 31 റൺസ് വിട്ടു നൽകി രണ്ടു വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാൻ, ജേസൺ ഹോൾഡർ, ആയുഷ് ബദോനി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Rajsthan Royals set a target of 179 runs for Lucknow Super Giants

TAGS :

Next Story