Quantcast

ഛത്തീസ്ഗഢിനെ എറിഞ്ഞിട്ട് ജലജ് സക്‌സേന: രഞ്ജിയിൽ കേരളത്തിന് ഉജ്വല തുടക്കം

ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തിട്ടുണ്ട്. സച്ചിന്‍ ബേബി (11), രോഹന്‍ പ്രേം (29) എന്നിവരാണ് ക്രീസില്‍.

MediaOne Logo

Web Desk

  • Published:

    27 Dec 2022 12:37 PM GMT

ഛത്തീസ്ഗഢിനെ എറിഞ്ഞിട്ട് ജലജ് സക്‌സേന: രഞ്ജിയിൽ കേരളത്തിന് ഉജ്വല തുടക്കം
X

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് മികച്ച തുടക്കം. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് 149 റ‍ണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റുമായി ജലജ് സക്സേന നിറഞ്ഞാടിയപ്പോള്‍ 49.5 ഓവറെ ഛത്തീസ്ഗഢിന് പിടിച്ചുനില്‍ക്കാനായുള്ളൂ. മറുപടി ബാറ്റിങില്‍ കേരളം ശക്തമായ നിലയിലാണ്. ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തിട്ടുണ്ട്. സച്ചിന്‍ ബേബി (11), രോഹന്‍ പ്രേം (29) എന്നിവരാണ് ക്രീസില്‍.

40 റണ്‍സ് എടുത്ത ഹര്‍പ്രീത് സിങ് ഭാട്ടിയ ആണ് ഛത്തീസ്ഗഢ് നിരയിലെ ടോപ് സ്‌കോറര്‍. തുടക്കം മുതല്‍ ഛത്തീസ്ഗഢിനെ പ്രതിരോധത്തിലാക്കാന്‍ കേരളത്തിനായിരുന്നു.സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ നഷ്ടമായ ഛത്തീസ്ഗഢിന് പിന്നീട് ഒരുഘട്ടത്തിലും തിരിച്ചുവരരാനായില്ല. വാലറ്റത്ത് മായങ്ക് യാദവ് (പുറത്താവാതെ 29), സൗരഭ് മജൂംദാര്‍ (19) എന്നിവരുടെ ഇന്നിംഗ്‌സണ് ഛത്തീസ്ഗഢിന്റെ സ്‌കോര്‍ 100 കടത്തിയത്.

മറുപടി ബാറ്റിങില്‍ കേരളത്തിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 47 റൺസിന്റെ കൂട്ടുകെട്ടാണ് രാഹുൽ പിയും രോഹൻ കന്നുമ്മലും ചേർന്ന് നേടിയത്. വിക്കറ്റ് കീപ്പർകൂടിയായ രാഹുൽ 24 റൺസ് നേടി. രോഹൻ കുന്നുമ്മൽ 31 റൺസും. ടീം സ്‌കോർ 69ൽ നിൽക്കെയാണ് രണ്ടാം വിക്കറ്റ് വീണത്. രണ്ടാം ദിനത്തിൽ ലീഡാണ് കേരളം ലക്ഷ്യമിടുന്നത്. മികച്ച ലീഡ് നേടി ഛത്തീസ്ഗഢിനെ പ്രതിരോധത്തിലാക്കാനാകും സഞ്ജുവിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

രഞ്ജി ട്രോഫി സീസണില്‍ കേരളത്തിന്റെ മൂന്നാമത്തെ മത്സരമാണിത്. ആദ്യ രണ്ട് കളിയില്‍ ഒരു ജയം ഒരു സമനില എന്നിങ്ങനെയാണ് കേരളത്തിന്റെ നില. ആദ്യ കളിയില്‍ ജാര്‍ഖണ്ഡിനെതിരെ 85 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. രാജസ്ഥാന് എതിരായ രണ്ടാമത്തെ കളി സമനിലയിലായി. എന്നാല്‍ രാജസ്ഥാന്‍ ലീഡ് നേടിയത് കേരളത്തിന് തിരിച്ചടിയായി. നിലവില്‍ എലൈറ്റ് ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. ഏഴ് പോയിന്റാണ് കേരളത്തിനുള്ളത്.

TAGS :

Next Story