Quantcast

തകർത്തടിച്ച് അസ്ഹറുദ്ദീൻ; രഞ്ജിയിൽ പ്രതീക്ഷയോടെ കേരളം

രണ്ടാം ദിനം മത്സരം അവസാനിച്ചപ്പോൾ 100-4 എന്ന നിലയിലാണ് ചത്തീസ്ഗഢ്.

MediaOne Logo

Web Desk

  • Published:

    3 Feb 2024 1:40 PM GMT

തകർത്തടിച്ച് അസ്ഹറുദ്ദീൻ; രഞ്ജിയിൽ പ്രതീക്ഷയോടെ കേരളം
X

റായ്പൂർ: ചത്തീസ്ഗഢിനെതിരായ രഞ്ജി ട്രോഫിയിൽ കേരളം മികച്ച നിലയിൽ. ആദ്യ ഇന്നിങ്‌സിൽ 350 റൺസിന് പുറത്തായി. രണ്ടാം ദിനം മത്സരം അവസാനിച്ചപ്പോൾ 100-4 എന്ന നിലയിലാണ് ചത്തീസ്ഗഢ്. സംഗീത് ദേശായി 50 റൺസുമായും ഏക്‌നാഥ് കേർഗർ ഒരു റണ്ണുമായാണ് ക്രീസിൽ. നേരത്തെ ഏഴാമാനായി ഇറങ്ങി തകർപ്പൻ അർധ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ മികവിലാണ് കേരളം മികച്ച ഒന്നാം ഇന്നിംഗ്സ് സ്‌കോറിലെത്തിയത്. 104 പന്തിൽ 12 ഫോറും രണ്ട് സിക്സും സഹിതം 85 റൺസാണ് യുവതാരം സ്വന്തമാക്കിയത്.

രഞ്ജി ട്രോഫി എലേറ്റ് ഗ്രൂപ്പ് ബി മാച്ചിൽ ഇന്നലെ കേരളത്തിന്റെ തുടക്കം മികച്ചതായിരുന്നില്ല. പൂജ്യത്തിന് രോഹൻ കുന്നുമ്മലിനേയും ജലജ് സക്‌സേനയയും നഷ്ടമായി. ക്യാപ്റ്റൻ സഞ്ജു സാംസൺ 57 റൺസെടുത്ത് കൂടാരം കയറി. 72 പന്തിൽ ഒൻപത് ഫോറടക്കം 57 റൺസാണ് സഞ്ജു നേടിയത്. ഇതോടെ തകർച്ച മണത്ത കേരളത്തെ ഏഴാം വിക്കറ്റിൽ അസ്ഹറുദ്ദീനും വിഷ്ണു വിനോദും ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ട് കരയകറ്റുകയായിരുന്നു. 86 പന്തിൽ മൂന്ന് ഫോറടക്കം 40 റൺസെടുത്ത വിഷ്ണു പുറത്തായത് സന്ദർശകർക്ക് തിരിച്ചടിയായി. ശ്രേയസ് ഗോപാൽ (5), ബേസിൽ തമ്പി (5) നിതീഷ് എംഡി (5) എന്നിവർ പെട്ടെന്ന് മടങ്ങി.

അസ്ഹറുദ്ദീനേയും സഞ്ജുവിനേയും കൂടായെ സച്ചിൻ ബേബിയും രോഹൺ പ്രേമും കേരളത്തിനായി മികച്ച പ്രകടനം നടത്തി. 91 റൺസാണ് സച്ചിൻ നേടിയത്. 180 പന്തിൽ 11 ഫോറടക്കം 91 റൺസാണ് സച്ചിൻ ബേബി നേടിയത്.

TAGS :

Next Story