Quantcast

ഇഷാൻ കിഷന്റെ ജാർഖണ്ഡിനെ തകർത്ത് സഞ്ജുപ്പട

323 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ജാർഖണ്ഡ് 237 റൺസെടുത്തു പുറത്തായി

MediaOne Logo

Web Desk

  • Updated:

    2022-12-16 15:34:03.0

Published:

16 Dec 2022 3:03 PM GMT

ഇഷാൻ കിഷന്റെ ജാർഖണ്ഡിനെ തകർത്ത് സഞ്ജുപ്പട
X

റാഞ്ചി: രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെ തകർത്ത് കേരളം. 85 റൺസിനാണ് കേരളത്തിന്റെ വിജയം. 323 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ജാർഖണ്ഡ് 61.2 ഓവറിൽ 237 റൺസെടുത്തു പുറത്തായി. 112 റൺസെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകൾ നഷ്ടമായ ജാർഖണ്ഡ്, വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയുടെ അർധ സെഞ്ചറിക്കരുത്തിലാണ് പൊരുതിനോക്കിയത്. 116 പന്തുകൾ നേരിട്ട താരം 92 റൺസെടുത്തു.

കേരളത്തിനായി വൈശാഖ് ചന്ദ്രൻ അഞ്ചു വിക്കറ്റു വീഴ്ത്തി. 17 ഓവറുകളെറിഞ്ഞ വൈശാഖ് 57 റൺസാണു വഴങ്ങിയത്. ഓൾ റൗണ്ടർ ജലജ് സക്‌സേന നാലു വിക്കറ്റു നേടി. രണ്ടാം ഇന്നിങ്‌സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്ത കേരളം ഡിക്ലയർ ചെയ്യുകയായിരുന്നു. 86 പന്തുകളിൽനിന്ന് 74 റൺസെടുത്ത രോഹൻ പ്രേമാണ് രണ്ടാം ഇന്നിങ്‌സിൽ കേരളത്തിന്റെ ടോപ് സ്‌കോറർ.

ക്യാപ്റ്റൻ സഞ്ജു സാംസൺ ഒൻപതു പന്തിൽ 15 റൺസെടുത്തു പുറത്തായി. ജാർഖണ്ഡിനു വേണ്ടി ഷഹബാസ് നദീം അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. കേരളം ഒന്നാം ഇന്നിങ്‌സിൽ 135 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഒന്നാം ഇന്നിങ്‌സിൽ കേരളം 475 റൺസ് നേടിയപ്പോൾ ജാർഖണ്ഡ് 340 റൺസിൽ ഓൾഔട്ടായി. ആദ്യ ഇന്നിങ്‌സിൽ അക്ഷയ് ചന്ദ്രൻ കേരളത്തിനായി സെഞ്ച്വറി നേടി. 268 പന്തുകളിൽനിന്ന് 150 റൺസാണു താരം നേടിയത്. ജാർഖണ്ഡിനെതിരെ കേരളത്തിന്റെ ജലജ് സക്‌സേന അഞ്ചും ബേസിൽ തമ്പി മൂന്നും വിക്കറ്റെടുത്തു.

TAGS :

Next Story