Quantcast

ഗ്രൗണ്ടിൽ വീണു, ഇത് ജഡേജയുടെ ആഘോഷം: വീഡിയോ വൈറൽ

സീസണിലെ ചെന്നൈയുടെ ആദ്യ ജയമായിരുന്നു ബാംഗ്ലൂരിനെതിരെ. തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റതിനാൽ ജഡേജയുടെ ക്യാപ്റ്റൻസിയിൽ വൻ വിമർശനം ഉയർന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-13 08:16:15.0

Published:

13 April 2022 8:15 AM GMT

ഗ്രൗണ്ടിൽ വീണു, ഇത് ജഡേജയുടെ ആഘോഷം: വീഡിയോ വൈറൽ
X

മുംബൈ: തുടർതോൽവികളിൽ പതറിയ ചെന്നൈ സൂപ്പർകിങ്‌സ് ഒടുവിൽ വിജയിച്ചപ്പോൾ ആഘോഷമാക്കിയത് നായകൻ രവീന്ദ്ര ജഡേജ. ദിനേശ് കാർത്തികിനെ ബൗണ്ടറി ലൈനിനരികിൽ പിടികൂടിയതിന് ശേഷമായിരുന്നു ജഡേജയുടെ ആഘോഷം.

ചെന്നൈക്ക് അതുവരെ ഭീഷണിയായി നിൽക്കുകയായിരുന്നു കാർത്തിക്. ക്യാച്ച് ചെയ്തതിന് പിന്നാലെ ഇരുകൈകളും വിടർത്തി ജഡേജ പുറകിലേക്ക് വീഴുകയായിരുന്നു. സീസണിലെ ചെന്നൈയുടെ ആദ്യ ജയമായിരുന്നു ബാംഗ്ലൂരിനെതിരെ. തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റതിനാൽ ജഡേജയുടെ ക്യാപ്റ്റൻസിയിൽ വൻ വിമർശനം ഉയർന്നിരുന്നു. ധോണിയുടെ പിൻഗാമിയായി എത്തിയ ജഡേജ മികവിലേക്ക് ഉയർന്നിരുന്നില്ല.

സമൂഹമാധ്യമങ്ങളിലുൾപ്പെടെ വിമർശനം കനത്തിരുന്നു. അതിനാൽ തന്റെ ആദ്യ വിജയം ജഡേജ ആഘോഷമാക്കുകയും ചെയ്തു. മത്സരത്തില്‍ ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. നാല് ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 23 റൺസിനാണ് ചെന്നൈ തകർത്തത്. ചെന്നൈ ഉയർത്തിയ 216 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 189 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ബാംഗ്ലൂരിനായി 41 റൺസെടുത്ത ഷഹബാസ് അഹമ്മദും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദിനേശ് കാര്‍ത്തിക്കും പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ദിനേശ് കാര്‍ത്തിക്ക് 14 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത് പുറത്തായി.

നേരത്തെ റോബിൻ ഉത്തപ്പയും ശിവം ദുബെയും നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈ സൂപ്പർകിങ്‌സിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഇതിൽ ശിവം ദുബെ ആയിരുന്നു അപകടകാരി. 95 റൺസാണ് ദുബെ നേടിയത്. ഉത്തപ്പ 88 റൺസും സ്വന്തമാക്കി. ഞായറാഴ്ച ഗുജറാത്ത് ടെറ്റൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Summary- Ravindra Jadeja Celebrates In Style After Taking Catch To End RCB Chase

TAGS :

Next Story