ഇന്നലെ രാത്രി ഹൃദയഭേദകമായിരുന്നു; പക്ഷേ... ഡൽഹിയുടെ പരാജയത്തിൽ കുറിപ്പുമായി റിഷഭ് പന്ത്
രണ്ട് ദിവസം മുമ്പ് വരെ ഡൽഹി ക്യാപിറ്റൽസും നായകൻ റിഷഭ് പന്തും ചിലപ്പോൾ അവരുടെ ആദ്യ ഐപിഎൽ കിരീടമെന്ന ആഗ്രഹം താലോചിച്ചു കാണണം
ഐപിഎൽ 14-ാം സീസണിൽ ടേബിൾ ടോപ്പർമാരായി ഫിനിഷ് ചെയ്യുമ്പോൾ ഡൽഹി ക്യാപിറ്റൽസും നായകൻ റിഷഭ് പന്തും ചിലപ്പോൾ അവരുടെ ആദ്യ ഐപിഎൽ കിരീടമെന്ന ആഗ്രഹം താലോചിച്ചു കാണണം.
പക്ഷേ പ്ലേ ഓഫിൽ ആദ്യ ക്വാളിഫയറിൽ രണ്ടാം സ്ഥാനക്കാരായ ചെന്നൈയോടും രണ്ടാം ക്വാളിഫയറിൽ നാലാം സ്ഥാനക്കാരായ കൊൽക്കത്തയോടും തോറ്റുപുറത്താകാനായിരുന്നു അവരുടെ ഡൽഹിയുടെ വിധി.
ടീമിന്റെ പരാജയത്തിൽ വൈകാരിക കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് നായകൻ റിഷഭ് പന്ത്.
'' ഇന്നലത്തെ രാത്രി ഹൃദയഭേദകമായിരുന്നു, പക്ഷേ ഈ പോരാളികളെ നയിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു'' - പന്ത് ട്വീറ്റ് ചെയ്തു. ' സീസണിലൂടനീളം ഞങ്ങൾ നന്നായി കളിച്ചു, പക്ഷേ ചില ദിവസങ്ങൾ ഞങ്ങളുടേതല്ലായിരുന്നു എന്നിരുന്നാലും ഞങ്ങളുടെ കഴിവിന്റെ 100 ശതമാനം ഞങ്ങൾ ശ്രമിച്ചു''- അദ്ദേഹം കൂട്ടിച്ചേർത്തു.
ആരാധകർക്കും, ടീം മാനേജ്‌മെന്റിനും, ഉടമകൾക്കും, സപ്പോർട്ടിങ് സ്റ്റാഫിനും ഡൽഹിയെ പിന്തുണച്ചതിന് പന്ത് നന്ദി അറിയിച്ചു.
It ended in heartbreak last night, but I could not be more proud of leading this team of exceptional warriors. We battled hard through the season, and while we may have fallen short on some days, we always gave 100%. pic.twitter.com/IRPGqsmPT0
— Rishabh Pant (@RishabhPant17) October 14, 2021
ഐപിഎൽ ആദ്യപാദത്തിൽ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയസ് അയ്യർക്ക് പരിക്കേറ്റതിനെ തുടർന്നാണ് റിഷഭ് പന്ത് ഡൽഹിയുടെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. പിന്നീട് യുഎഇയിൽ നടക്കുന്ന രണ്ടാം പാദത്തിൽ ശ്രേയസ് അയ്യർ പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും പന്ത് നായകനായി തുടരുകയായിരുന്നു.
Adjust Story Font
16