Quantcast

പന്ത് ധോണിയെ മറികടക്കും: പുകഴ്ത്തി ഇർഫാൻ പത്താൻ

ശ്രീലങ്കക്കെതിരെ 28 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും വേഗേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

MediaOne Logo

Web Desk

  • Published:

    15 March 2022 5:18 AM GMT

പന്ത് ധോണിയെ മറികടക്കും: പുകഴ്ത്തി ഇർഫാൻ പത്താൻ
X

വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ താരമായി തെരഞ്ഞെടുത്തതും പന്തിനെ ആയിരുന്നു. നിലവിലെ പ്രകടനം തുടര്‍ന്നാല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പന്ത് കരിയര്‍ അവസാനിപ്പിക്കുമെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ശ്രീലങ്കക്കെതിരെ 28 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും വേഗേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. കപില്‍ ദേവിന്‍റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് പന്ത് തകര്‍ത്തിരുന്നത്. ടെസ്റ്റില്‍ ഒരു വിക്കറ്റ് കീപ്പറുടെ വേഗമേറിയ അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡും പന്ത് സ്വന്തമാക്കിയിരുന്നു. 34 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിട്ടുള്ള എം എസ് ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണാണ് പന്ത് പിന്നിലാക്കിയത്.

പന്തിന്‍റെ ബാറ്റിങില്‍ ഒട്ടേറെ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. മുമ്പ് ലെഗ് സൈഡില്‍ മാത്രം റണ്‍സ് കണ്ടെത്തിയിരുന്ന പന്ത് ഇപ്പോള്‍ ഓഫ് സൈഡില്‍ നിന്നും റണ്‍സ് കണ്ടെത്താന്‍ തുടങ്ങി. അതുപോലെ എല്ലാ പന്തുകളും അടിച്ചകറ്റാതെ പിച്ചില്‍ പിടിച്ചു നില്‍ക്കാനും പന്ത് വഴി കണ്ടെത്തുന്നു. നിലവിലെ പ്രകടനം തുടര്‍ന്നാല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പന്ത് കരിയര്‍ അവസാനിപ്പിക്കുമെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

നിലവില്‍ എം.എസ് ധോണിയാണ് ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍. 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സാണ് ധോണി നേടിയത്. ഇതുവരെ 30 ടെസ്റ്റില്‍ കളിച്ച പന്താകട്ടെ 1920 റണ്‍സ് നേടിയിട്ടുണ്ട്.

Irfan Pathan hails Rishabh Pant, backs Indian southpaw to break MS Dhoni's massive record

TAGS :

Next Story