Quantcast

രോഹിത് തിരിച്ചെത്തുന്നു, അർജുൻ ടെണ്ടുൽക്കർ പുറത്താകുമോ? ഹൈദരാബാദിനെതിരെയുള്ള മുംബൈയുടെ സാധ്യത ഇലവൻ

മുംബൈയുടെ നായകൻ രോഹിത് ശർമ കൊൽക്കത്തയ്‌ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ടീമിനെ നയിച്ചിരുന്നില്ല

MediaOne Logo

Sports Desk

  • Updated:

    2023-04-18 14:06:25.0

Published:

18 April 2023 10:09 AM GMT

Rohit returns, Arjun Tendulkar out? Mumbais likely XI against Hyderabad
X

മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഇന്നത്തെ ഐ.പി.എൽ മത്സരം. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇരു ടീമുകളും കഴിഞ്ഞ രണ്ട് കളികളിലും വിജയം നേടിയിരുന്നു. ഇതോടെ ഇന്ന് ഏഴരയ്ക്ക് നടക്കുന്ന മത്സരത്തിലും ജയിച്ച് വിജയച്ചിരി തുടരാനാകും ഇരുകൂട്ടരുടെയും ശ്രമം. പോയിൻറ് പട്ടികയിൽ മുംബൈ എട്ടാമതും ഹൈദരാബാദ് ഒമ്പതാമതുമാണുള്ളത്. നാല് പോയിൻറ് വീതമാണ് ഇരു ടീമുകളുടെ സമ്പാദ്യം. മുംബൈ ആർ.സി.ബിക്കും സി.എസ്.കെക്കുമെതിരെയുള്ള മത്സരങ്ങളാണ് തോറ്റിരുന്നത്. പിന്നീട് ഡൽഹി ക്യാപിറ്റൽസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനുമെതിരെയുള്ള മത്സരങ്ങൾ വിജയിക്കുകയായിരുന്നു.

മുംബൈയുടെ നായകൻ രോഹിത് ശർമ കൊൽക്കത്തയ്‌ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ടീമിനെ നയിച്ചിരുന്നില്ല. സൂര്യകുമാർ യാദവായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. ഇംപാക്ട് സബ്‌സിറ്റിറ്റിയൂട്ടായി മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് താരം ഇറങ്ങിയത്. ഇഷാൻ കിഷനൊപ്പം ഓപ്പണറായി ഇറങ്ങിയ രോഹിത് 13 പന്തിൽ 20 റൺസ് നേടി പുറത്തായി. സുയാഷ് ശർമയുടെ പന്തിൽ ഉമേഷ് യാദവ് ഗംഭീര ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. അസുഖം കാരണം പൂർണ സമയം കളത്തിലില്ലാതിരുന്ന താരം ഇന്നത്തെ മത്സരത്തിൽ ഇറങ്ങുമെന്നാണ് വിവരം. ബാറ്റിംഗ് ലൈനപ്പിലെ മറ്റു താരങ്ങൾ തുടർന്നേക്കും. നെഹാൽ വധീര ബെഞ്ചിൽ തന്നെ ഇരിക്കേണ്ടി വരും. എന്നാൽ മുംബൈ ആദ്യം ബോൾ ചെയ്താൽ ഇംപാക്ട് താരമായെത്തിയേക്കും.

സന്ദർശകർ ആദ്യം ബാറ്റ് ചെയ്താൽ ഇംപാക്ട് താരമായി അർജുനെ ഉൾപ്പെടുത്താൻ കഴിയും. എന്നാൽ ഫാസ്റ്റ് ബൗളേഴ്‌സിനെതിരെ മികച്ച ബാറ്റിംഗ് ലൈനപ്പുള്ള ഹൈദരാബാദിനെതിരെ ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ കുമാർ കാർത്തികേയയെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞ കളിയിൽ ഏറെ റൺസ് വഴങ്ങിയ ജാൻസെനിന് പകരം ജോഫ്ര ആർച്ചറോ ജാസൺ ബെഹ്‌റെൻഡോർഫോ ടീമിലെത്തിയേക്കാം.

അതേസമയം, വൻസ്‌കോർ പടുത്തുയർത്തി കൊൽക്കത്തയെ വീഴ്ത്തിയാണ് എസ്.ആർ.എച്ച് വീണ്ടും മത്സരത്തിനിറങ്ങുന്നത്. ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി മികവിൽ ടീം 228 റൺസ് നേടിയപ്പോൾ കൊൽക്കത്തയ്ക്ക് 20 ഓവറിൽ 205 റൺസാണ് നേടാനായത്. ബ്രൂക്കിന് പുറമേ അഭിഷേക്, ത്രിപാതി എന്നിവരൊക്കെ മികച്ച ഫോമിലാണ്. പക്ഷേ ഓപ്പണർ മായങ്ക് അഗർവാൾ മങ്ങിയ പ്രകടനമാണ് നടത്തുന്നത്.

എസ്.ആർ.എച്ച് സാധ്യതാ ഇലവൻ:

ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാതി, എയ്ഡൻ മർക്രം(ക്യാപ്റ്റൻ), അഭിഷേക് ശർമ, ഹെൻട്രിച്ച് ക്ലാസൻ (വിക്കറ്റ്കീപ്പർ), വാഷിംഗ്ഡൺ സുന്ദർ, മാർകോ ജാൻസെൻ, ഭുവനേശ്വർ കുമാർ, ഉംറാൻ മാലിക്, ടി. നടരാജൻ.

മുംബൈ സാധ്യത ഇലവൻ:

രോഹിത് ശർമ(ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), കാമറോൺ ഗ്രീൻ, കുമാർ കാർത്തികേയ, ജാൻസെൻ/ ജോഫ്ര ആർച്ചർ, ഹൃത്വിക് ഷൗകീൻ, പിയൂഷ് ചാവ്‌ല. റിലേ മെറിഡിത്.

ഇംപാക്ട് താരം: നെഹാൽ വധീര, അർജുൻ ടെണ്ടുൽക്കർ.




TAGS :

Next Story