ഏകദിനത്തിലും രോഹിത് ക്യാപ്റ്റന്‍: ടെസ്റ്റില്‍ വൈസ് ക്യാപ്റ്റന്‍
മോശം ഫോംതുടരുന്ന അജിങ്ക്യ രഹാനയുടെ ടെസ്റ്റിലെ ഉപനായക പദവി നഷ്ടമായി. പകരം രോഹിത് ശര്‍മ്മയെ ടെസ്റ്റിലെ ഉപനായകനായും പ്രഖ്യാപിച്ചു
ടി20ക്ക് പുറമെ ഏകദിനത്തിലും ഓപ്പണര്‍ രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും. വിരാട് കോഹ്‌ലിയെ മാറ്റിയാണ് രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കുന്നത്. നേരത്തെ ടി20 നായകസ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന് കോഹ്‌ലി വ്യക്തമാക്കിയിരുന്നു. പിന്നാലെ രോഹിതിനെ നായകനായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും കോഹ്‌ലി തന്നെയായിരിക്കും ടീമിനെ നയിക്കുക എന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ ഏകദിന നായക സ്ഥാനത്ത് നിന്ന് കൂടി കോഹ്‌ലി ഒഴിയുന്നതോടെ ടെസ്റ്റില്‍ മാത്രമാകും ക്യാപ്റ്റന്‍. മോശം ഫോംതുടരുന്ന അജിങ്ക്യ രഹാനയുടെ ടെസ്റ്റിലെ ഉപനായക പദവി നഷ്ടമായി. പകരം രോഹിത് ശര്‍മ്മയെ ടെസ്റ്റിലെ ഉപനായകനായും പ്രഖ്യാപിച്ചു. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡിനെതിരെ സമാപിച്ച പരമ്പരയില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ടീം പ്രഖ്യാപനം. ന്യൂസിലാന്‍ഡ് പരമ്പരയില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ടീമിലേക്ക് തിരിച്ചെത്തി.
പരിക്കേറ്റ രവീന്ദ്ര ജഡേജ ടീമിലില്ല. അതേസമയം അക്‌സര്‍ പട്ടേലിന് ടീമില്‍ ഇടം നേടാനായില്ല. പരിക്കാണ് വില്ലനായത്. അതോടെ ജയന്ത് യാദവിന് നറുക്ക് വീണു. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹനുമ വിഹാരി ടീമില്‍ ഇടം നേടി. പരിക്ക് വില്ലനായപ്പോള്‍ ശുഭ്മാന്‍ ഗില്ലിനും ടീമിലിടം നേടാനായില്ല. അതേസമയം കെഎല്‍ രാഹുലിനൊപ്പം ശര്‍ദുല്‍ താക്കൂറും തിരിച്ചെത്തി. ഈ മാസം 26ന് സെഞ്ചൂറിയനിലാണ് പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.
ടിം ഇങ്ങനെ: Virat Kohli (Captain), Rohit Sharma (vice-captain), KL Rahul, Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Shreyas Iyer, Hanuma Vihari, Rishabh Pant (wk), Wriddhiman Saha (wk), R Ashwin, Jayant Yadav, Ishant Sharma, Mohd. Shami, Umesh Yadav, Jasprit Bumrah, Shardul Thakur, Md. Siraj.
India's squad for Tests against South Africa announced
Adjust Story Font
16