Quantcast

'നടുറോഡിൽ കാർ നിർത്തി ആരാധികക്ക് ജൻമദിനാശംസ നേർന്ന് രോഹിത്'; വീഡിയോ വൈറൽ

മുംബൈയിൽ പരിശീലനം നടത്തി മടങ്ങവെയാണ് ആരാധകരെ കണ്ട് രോഹിത് വാഹനം നിർത്തിയത്.

MediaOne Logo

Sports Desk

  • Updated:

    2024-10-09 12:16:15.0

Published:

9 Oct 2024 12:08 PM GMT

Rohit stopped his car in the middle of the road and wished his fan a happy birthday; The video went viral
X

മുംബൈ: പരിശീലകന സെഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വാഹനം നിർത്തി ആരാധകരെ അഭിവാദ്യം ചെയ്ത് രോഹിത് ശർമ. ലക്ഷ്വറി കാറിൽ മുംബൈയിലൂടെ സഞ്ചരിക്കവെയാണ് ആരാധകകൂട്ടം ഇന്ത്യൻ ക്യാപ്റ്റനെ പൊതിഞ്ഞത്. തുടർന്ന് തിരക്കേറിയ ട്രാഫികിൽ കാർ നിർത്തിയ രോഹിത് ആളുകളോട് സംസാരിക്കുകയും ചെയ്തു. ഇതിനിടെ ഒരു ആരാധിക താരത്തിന്റെ കാറിന് അരികിലേക്കെത്തി ഇന്ന് തന്റെ ജൻമദിനമാണെന്ന് അറിയിക്കുകയുണ്ടായി. തുടർന്ന് പെൺകുട്ടിയ്ക്ക് ആശംസകൾ നേരാനും താരം മറന്നില്ല. ഒപ്പംനിന്ന് ഫോട്ടോയുമെടുത്തു. ജൻമദിനം അവിസ്മരണീയമായ സന്തോഷത്തിലായിരുന്നു ആ വനിതാ ആരാധിക.

ന്യൂസിലാൻഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് രോഹിത് പരിശീലനം നടത്തുന്നത്. ടെസ്റ്റ് ടീമിലേക്കുള്ള ടീമിനെ ബി.സി.സി.ഐ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. ഈമാസം 16ന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ-കിവീസ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് പൂനയിലും മൂന്നാമത്തേത് മുംബൈയിലാണ് നടക്കുക. തുടർന്ന് ബോർഡർ ഗവാസ്‌കർ ട്രോഫി ചാമ്പ്യൻഷിപ്പിനായി ഇന്ത്യൻ ടീം ആസ്‌ത്രേലിയയിലേക്ക് പറക്കും.

TAGS :

Next Story