Quantcast

രോഹിതിന് കോവിഡ്: ഇംഗ്ലണ്ടിനെതിരെ കളിക്കാനാകുമോ? ഇല്ലെങ്കിൽ...

ജൂലൈ 1 മുതൽ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് ഇംഗ്ലണ്ടിനെതിരായ മത്സരം

MediaOne Logo

Web Desk

  • Updated:

    2022-06-26 03:48:50.0

Published:

26 Jun 2022 2:10 AM GMT

രോഹിതിന് കോവിഡ്: ഇംഗ്ലണ്ടിനെതിരെ കളിക്കാനാകുമോ? ഇല്ലെങ്കിൽ...
X

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കാനിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് കോവിസ് സ്ഥിരീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)ആണ് ഇക്കാര്യം ഔദ്യോഗിക റിലീസിലൂടെ അറിയിച്ചത്. ശനിയാഴ്ച നടത്തിയ റാപിഡ് ആന്റിജന്‍ ടെസ്റ്റിലാണ് രോഹിതിന് പോസിറ്റീവായത്. നിലവിൽ ടീം ഹോട്ടലിൽ ഐസൊലേഷനിൽ കഴിയുന്ന അദ്ദേഹം ബിസിസിഐ മെഡിക്കൽ ടീമിന്റെ പരിചരണത്തിലാണ്.

ഇംഗ്ലണ്ടിനെതിരായ നിർണായക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള 4 ദിവസത്തെ പരിശീലന മത്സരത്തിലും രോഹിത് ടീമിന്റെ ഭാഗമായിരുന്നു. ജൂലൈ 1 മുതൽ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് ഇംഗ്ലണ്ടിനെതിരായ മത്സരം. നേരത്തെ നടന്ന പരമ്പരയിലെ കളിക്കാനാവാതെ പോയ മത്സരമാണ് ജൂലൈ 1 മുതൽ ആരംഭിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. അന്ന് കോവിഡ് കാരണമാണ് ആ മത്സരം തന്നെ മാറ്റിവെച്ചത്.

പരിശീലന മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സിൽ രോഹിത് ബാറ്റ് ചെയ്തെങ്കിലും രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാനെത്തിയിരുന്നില്ല. 25 റണ്‍സായിരുന്നു രോഹിതിന്റെ ആദ്യ ഇന്നിങ്സിലെ സമ്പാദ്യം. ഈ വർഷം ശ്രീലങ്കയ്‌ക്കെതിരായ ഹോം ടെസ്റ്റ് പരമ്പര 2-0 ന് ഇന്ത്യ നേടിയത് രോഹിതിന്റെ നായകത്വത്തിലായിരുന്നു. . എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ അദ്ദേഹം യഥാസമയം സുഖം പ്രാപിച്ചാൽ, നാട്ടിന് പുറത്ത് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് മത്സരമായിരിക്കും. ജൂലൈ ഒന്നിന് മുമ്പ് രോഹിത് തിരിച്ചെത്തുമോ എന്നാണ് ആശങ്ക.

അതേസമയം ഇന്ത്യ - അയർലാന്‍ഡ് ടി-20 പരമ്പരക്ക് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 9ന് ഡുബ്ലിനിലാണ് മത്സരം. ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസൺ കളിച്ചേക്കും. ടി-20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ടീമിലേക്ക് യുവതാരങ്ങൾക്ക് അവകാശവാദം ഉന്നയിക്കാനുള്ള സുവർണാവസരമാണ് അയർലാന്‍ഡിനെതിരായ രണ്ട് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പര.

Summary- Rohit Sharma, Team India Captain, Tests Positive For COVID-19 In England

TAGS :

Next Story