Quantcast

പന്തുകൊണ്ടു പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച് രോഹിത്, ജഴ്‌സി നൽകി ഇംഗ്ലണ്ട്

പന്ത് കുട്ടിയുടെ ദേഹത്ത് കൊണ്ടതിന് പിന്നാലെ മത്സരം അൽപ്പനേരം തടസപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-08-30 11:56:17.0

Published:

14 July 2022 10:15 AM GMT

പന്തുകൊണ്ടു പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച് രോഹിത്, ജഴ്‌സി നൽകി ഇംഗ്ലണ്ട്
X

ലണ്ടൻ: ആദ്യ ഏകദിനത്തിൽ രോഹിത് ശർമ്മ അടിച്ച സിക്‌സറിൽ പന്തുകൊണ്ട് പരിക്കേറ്റ കുട്ടിയെ കാണാൻ താരം നേരിട്ടെത്തിയതായി റിപ്പോർട്ടുകൾ.ഓവലിൽ കുടുംബത്തോടൊപ്പം മത്സരം കാണാനെത്തിയ മീര എന്ന കുട്ടിക്കാണ് പരിക്കേൽക്കുന്നത്. പന്ത് കുട്ടിയുടെ ദേഹത്ത് കൊണ്ടതിന് പിന്നാലെ മത്സരം അൽപ്പനേരം തടസപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിന്റെ ഫിസിയോ ടീമാണ് കുട്ടിയെ പരിശോധിച്ചിരുന്നത്. എന്നാൽ മത്സര ശേഷം കുട്ടിയെ നേരിൽ കാണാൻ രോഹിത് തന്നെ എത്തിയതായാണ് വിവരം. ഇംഗ്ലണ്ട് ക്രിക്കറ്റ് കുട്ടിക്ക് ടീം ജഴ്‌സി നൽകുകയും ചെയ്തു. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. അതേസമയം മീരയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് സ്കോർ പിന്തുടരുന്നതിനിടെ അഞ്ചാം ഓവറിലാണു സംഭവം. ഇംഗ്ലിഷ് പേസർ ഡേവിഡ് വില്ലി എറിഞ്ഞ പന്ത് രോഹിത് ശർമ പുൾഷോട്ടായി ഗാലറിയിലേക്കു അടിച്ചകറ്റി. ഫീൽഡ് അംപയര്‍ സിക്സ് എന്നു കാണിച്ചതിനു പിന്നാലെ ക്യാമറയിൽ പതിഞ്ഞതു പരുക്കേറ്റ പെൺകുട്ടിയെയാണ്. പന്തുകൊണ്ട പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. പിന്നാലെ ഇംഗ്ലണ്ടിന്റെ ടിം ഫിസിയോ കുട്ടിയുടെ അടുത്തേക്ക് ഓടി ശുശ്രൂഷ നല്‍കി.



അതേസമയം ടി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പര നേട്ടം ലക്ഷ്യംവെച്ച് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ലോഡ്സിൽ ഇന്ത്യൻ സമയം വൈകീട്ട് 5.30നാണ് മത്സരം. പരിക്കേറ്റ വിരാട് കോഹ്ലി ഇന്നും കളിച്ചേക്കില്ല. 2014ന് ശേഷം ഇംഗ്ലണ്ടിൽ ഒരു ഏകദിന പരമ്പര എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യന്‍ നിര ഇറങ്ങുക. ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ക്യാമ്പ്. ലോഡ്സിൽ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഇന്നും ഇംഗ്ലണ്ടിന് വെല്ലുവിളി ഉയർത്തും. പരിക്കിൽ നിന്ന് മുക്തനാകാത്ത വിരാട് കോഹ്ലി രണ്ടാം എകദിനത്തിലും കളിച്ചേക്കില്ല.

Summary-Rohit Sharma's BIG gesture for six-year-old Meera Salvi struck by India captain's huge hit

TAGS :

Next Story