അർജുന്‍റെ കളി കാണാൻ പോകാറില്ലെന്ന് സച്ചിൻ; കാരണമിതാണ്
ഗ്രഹാം ബെൻസിംഗറിന്റെ 'ഇൻഡെപ്ത് വിത്ത് ഗ്രഹാം' എന്ന പരിപാടിയിലാണ് സച്ചിന്‍ മനസ്സുതുറന്നത്
താൻ ഇതുവരെ മകൻ അർജുൻ തെണ്ടുൽക്കറുടെ കളി കാണാൻ പോയിട്ടില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. മക്കളുടെ നേട്ടങ്ങൾ നേരിൽ കാണുക എന്നത് ഏതൊരു രക്ഷിതാക്കളേയും സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. എന്നാൽ അർജുന്റെ കളികാണാൻ പോകാത്തതിന് സച്ചിന് പറയാന്‍ കൃത്യമായ കാരണങ്ങളുണ്ട്.
"ഗ്യാലറിയിൽ മാതാപിതാക്കളെ കാണുമ്പോൾ കുട്ടികൾക്ക് ചിലപ്പോള്‍ വലിയ സമ്മർങ്ങളുണ്ടാവും. അത് കൊണ്ടാണ് ഞാൻ അർജുന്റെ കളികാണാൻ പോവാത്തത്. ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവന് കഴിയണം. കളിക്കുമ്പോൾ ഏറെ പ്രിയപ്പെട്ടവർ എന്നെ തന്നെ നോക്കി നിൽക്കുന്നത് എന്നിൽ സമ്മർദമുണ്ടാക്കാറുണ്ട്. എപ്പോഴെങ്കിലും ഞാൻ അങ്ങനെ അര്‍ജുന്‍റെ കളികാണാന്‍ പോയാൽ തന്നെ അവൻ കാണാതെ എവിടെയെങ്കിലും ഒളിച്ചിരിക്കും. എന്റെ സാന്നിധ്യം അവനിൽ സമ്മർദമുണ്ടാക്കരുതല്ലോ"- സച്ചിൻ പറഞ്ഞു.
ഗ്രഹാം ബെൻസിംഗറിന്റെ 'ഇൻഡെപ്ത് വിത്ത് ഗ്രഹാം' എന്ന പരിപാടിയിലിയാണ് സച്ചിൻ മനസ്സുതുറന്നത്. ഐ.പി.എൽ മെഗാലേലത്തിൽ അർജുനെ മുംബൈ ഇന്ത്യൻസ് തങ്ങളുടെ കൂടാരത്തിലെത്തിച്ചിരുന്നു.
Adjust Story Font
16