Quantcast

സഹലിനെ സ്വന്തമാക്കാനൊരുങ്ങി യൂറോപ്യൻ ക്ലബ്ബ്; ഒടുവിൽ നീക്കം പാളി

ഐസ്ലൻഡ് ക്ലബ്ബായ ഐബിവി വെസ്റ്റ്മന്നെയറാണ് ചെറിയ ലോൺ കാലയളവിൽ സഹലിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ടായിരുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-06-22 05:54:12.0

Published:

22 Jun 2022 5:53 AM GMT

സഹലിനെ സ്വന്തമാക്കാനൊരുങ്ങി യൂറോപ്യൻ ക്ലബ്ബ്; ഒടുവിൽ നീക്കം പാളി
X

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദിനെ യൂറോപ്യൻ ക്ലബ്ബ് സ്വന്തമാക്കാനൊരുങ്ങിയതായി റിപ്പോർട്ട്. എന്നാൽ അവസാന നിമിഷം വിസാ പ്രശ്‌നവും മറ്റും കാരണം അവസരം മുടങ്ങിപ്പോകുകയായിരുന്നു.

ഐസ്ലൻഡ് ക്ലബ്ബായ ഐബിവി വെസ്റ്റ്മന്നെയറാണ് ചെറിയ ലോൺ കാലയളവിൽ സഹലിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ടായിരുന്നത്. ഡേവിഡ് ജെയിംസ് മുൻപ് കേരള‌ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ സഹ പരിശീലകനായിരുന്ന ഹെർമനാണ് നിലവിൽ ഈ ഐസ്ലൻഡ് ക്ലബ്ബിന്റെ ഹെഡ് കോച്ച്. ഹെർമൻ വഴിയാണ് ക്ലബ്ബ് സഹലിലേക്കെത്തിയെതെന്നാണ് വിവരം.

താരത്തെ ലോണില്‍ വിടാന്‍ ബ്ലാസ്റ്റേഴ്സിനും താല്‍പര്യമുണ്ടായിരുന്നു. ആഗസ്റ്റ് അവസാനം വരെ സഹലിന് വായ്പ അടിസ്ഥാനത്തില്‍ നല്‍കാന്‍ താൽപ്പര്യമുണ്ടായിരുന്നുവെന്നും എന്നാൽ വിസ പ്രശ്നവും, വർക്ക് പെർമിറ്റ് നിയമങ്ങളും അവനെ ഇത്രയും കുറഞ്ഞ സമയത്തേക്ക് അയയ്ക്കുന്നതില്‍ തടസമായെന്നും കേരള ബ്ലാസ്റ്റേഴ്സ് ഡയരക്ടര്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

സ്ലൊവാക്യയിലേക്കും സഹലിനെ അയക്കാനുള്ള അവസരം തങ്ങൾക് മുന്നിലുണ്ടായിരുന്നു, എന്നാൽ ക്ലബ്ബിൽ സംഭവിച്ച മാറ്റങ്ങൾ മൂലം ഈ നീക്കവും നടക്കാതെ പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 10 മത്സരങ്ങൾ പിന്നിട്ടപ്പോൾ ആറ് തോൽവിയും നാല് സമനിലയുമായി ഐബിവി വെസ്റ്റ്മന്നെയര്‍ ഐസ്‌ലാൻഡ് പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്താണ്. ടൂര്‍ണമെന്റില്‍ ശക്തമായി തിരിച്ചുവരാനൊരുങ്ങുകയാണ് ഐബിവി വെസ്റ്റ്മന്നെയര്‍. അതുകൊണ്ടാണ് മികച്ച കളിക്കാരെ കണ്ടെത്തി മാനേജ്മെന്റ ടീമിലെടുക്കുന്നത്.

അതേസമയം കേരള‌ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അഭിമാന താരമാണ് മലയാളി മിഡ്ഫീൽഡറായ സഹൽ അബ്ദുൾ സമദ്. കഴിഞ്ഞ സീസണില്‍ ടീമിന്റെ കുന്തമുനയായിരുന്നു താരം. ഓരോ സീസണിലും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന സഹൽ ഇന്ത്യൻ ഫുട്ബോളിലെ ഭാവി സൂപ്പർ താരങ്ങളിൽ ഒരാളായാണ് വിശേഷിക്കപ്പെടുന്നത്.

Summary-Sahalmisses out on loan move to loan move to Iceland

TAGS :

Next Story