ഗ്യാലറിയിൽ സാനിയ മിർസയ്ക്കായി ആരവം; മാലികിന്റെ മാച്ച് കാണാനെത്തിയ സന ജാവേദിനെതിരെ ആരാധകർ- വീഡിയോ
കറാച്ചി ടീമിനായി കളിക്കുന്ന ഷുഹൈബ് മാലികിന് പിന്തുണയുമായാണ് സന മുൾട്ടാൻ സ്റ്റേഡിയത്തിലെത്തിയത്.
ഇസ്‌ലാമാബാദ്: പാകിസ്താൻ സൂപ്പർ ലീഗ് ക്രിക്കറ്റ് മാച്ചിനിടെ 'സാനിയ മിർസ' ആരവങ്ങൾക്ക് നടുവിൽപെട്ട് ഷുഹൈബ് മാലികിന്റെ ഭാര്യ സന ജാവേദ്. കറാച്ചി കിങ്‌സ്-മുൾട്ടാൻ സുൽത്താൻ മത്സരം വീക്ഷിക്കാനെത്തിയപ്പോഴാണ് മാലികിന്റെ മുൻ ഭാര്യയും ഇന്ത്യൻ ടെന്നീസ് താരവുമായിരുന്ന സാനിയ മിർസ ചാന്റ് ആരാധകർ മുഴക്കിയത്. ആദ്യം തമാശയോടെ കാണികളുടെ പ്രതികരണത്തെ അവഗണിച്ചെങ്കിലും വീണ്ടും ആവർത്തിച്ചതോടെ ഇവർക്കു നേരെ രൂക്ഷമായി നോക്കിയ ശേഷം സന ജാവേദ് മൈതാനം വിടുകയായിരുന്നു.
#Sanajaved reaction in sania mirza #PSL2024 sana javed in psl 2024 fan reaction Multan stadium 🤣🤣🤣multanstadoum pic.twitter.com/CTJrLH3BPv
— Rizwan malik (@Rizwanmalik3100) February 20, 2024
കറാച്ചി ടീമിനായി കളിക്കുന്ന മാലികിന് പിന്തുണയുമായാണ് പാക് നടി കൂടിയായ സന മുൾട്ടാൻ സ്റ്റേഡിയത്തിലെത്തിയത്. അതേസമയം, സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ സനയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. ഇന്ത്യയിലേയും പാകിസ്താനിലേയും ആരാധകരുടെ വിമർശനം വകവെക്കാതെ സന ജാവേദ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ആരാധകർ പറഞ്ഞു. ഇത് അവരുടെ ജീവിതമാണെന്നും സ്വകാര്യത മാനിക്കണമെന്നും മറ്റു ചിലർ എക്‌സിൽ കുറിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ഷുഹൈബ് മാലികും സന ജാവേദും വിവാഹിതരായത്.
മാലികിന്റെ മൂന്നാം വിവാഹവും സനയുടെ രണ്ടാം വിവാഹവുമായിരുന്നു. നേരത്തെ സാനിയയുമായി വിവാഹ മോചിതനായ ശേഷമാണ് മാലിക്-സന വിവാഹം നടന്നത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ മാലിക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേ തുടർന്ന് സാനിയ തന്നെയാണ് വിവാഹ മോചനത്തിന് മുൻ കൈയെടുത്തതെന്ന് കുടുംബം വ്യക്തമാക്കുകയും ചെയ്തിരുന്നു. 2010ലാണ് സാനിയയും ഷുഹൈബ് മാലികും വിവാഹിതരായത്. പിന്നീട് ഇരുവരും ദുബൈയിലേക്ക് താമസം മാറുകയായിരുന്നു. 2018ലാണ് ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങളുണ്ടായത്. ആദ്യ ഘട്ടത്തിലും ഇരുവരും വാർത്ത നിഷേധിക്കുകയായിരുന്നു.
Adjust Story Font
16