Quantcast

'മോശം കാലത്ത് കൂടെ നിന്നത് സഞ്ജു'; ഐ.പി.എൽ തിരിച്ചുവരവ് കാലം ഓർത്തെടുത്ത് സന്ദീപ് ശർമ

പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനായി രാജസ്ഥാൻ ടീമിൽ ഇടംനേടിയ സന്ദീപ് ശർമ മികച്ച പ്രകടനമാണ് നടത്തിയത്.

MediaOne Logo

Sports Desk

  • Published:

    8 Oct 2024 10:20 AM GMT

Sanju who stood by me in bad times; IPL comeback season  Remembering Sandeep Sharma
X

ന്യൂഡൽഹി: മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണെ പ്രശംസിച്ച് പേസർ സന്ദീപ് ശർമ. 2023 താരലേലത്തിന്റെ സമയത്ത് ഒരു ഫ്രാഞ്ചൈസിയും ടീമിലെടുക്കാതിരുന്നപ്പോൾ പോസിറ്റീവ് ചിന്ത പകർന്ന് കൂടെനിന്നത് സഞ്ജുവായിരുന്നെന്ന് താരം വ്യക്തമാക്കി. '' താരലേലത്തിന് ശേഷം സഞ്ജു ഫോണിൽ വിളിച്ചു. ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ പറഞ്ഞു. താരലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും തന്നെ ടീമിൽ എടുക്കാതിരുന്നത് വിഷമിപ്പിച്ചതായി പറഞ്ഞു.

ബൗളിങിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ സഞ്ജു അവസരം ഒരുക്കി നൽകുമെന്നും വ്യക്തമാക്കി. മിക്ക ഫ്രാഞ്ചൈസികളിലും പരിക്കിന്റെ പ്രശ്‌നമുണ്ടെന്നും പകരം കളിക്കാരനായി ടീമിലിടം ലഭിക്കുമെന്നും സഞ്ജു പ്രത്യാശ പ്രകടിപ്പിച്ചു-സന്ദീപ് ശർമ പോഡ്കാസ്റ്റ് വീഡിയോയിൽ പറഞ്ഞു.

ആ സീസണിൽ പരിക്കേറ്റ പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനായാണ് സന്ദീപ് ശർമ രാജസ്ഥാൻ റോയൽസ് ടീമിലെത്തുന്നത്. തുടർന്ന് കളിച്ച സീസണിൽ 13 വിക്കറ്റുമായി ഛണ്ഡീഗഢ് താരം ഐ.പി.എല്ലിലേക്ക് ശക്തമായ കംബാക്കും നടത്തി. തുടർന്ന് രാജസ്ഥാന്റെ പ്രധാന ബൗളറുമായി സന്ദീപ്. ഐപിഎൽ പവർപ്ലേ ഓവറുകളിൽ 62 വിക്കറ്റുകൾ വീഴ്ത്തിയ 31 കാരനായ പേസർ ഉയർന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനുമായി. ഡെത്ത് ഓവർ മികവിലൂടെയും താരം കഴിഞ്ഞ സീസണിൽ വിസ്മയിപ്പിച്ചിരുന്നു. 2024ൽ 10 ഇന്നിംഗ്സുകളിൽ നിന്ന് 23.92 ശരാശരിയിൽ 13 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

TAGS :

Next Story