ആദ്യപോരിനായി സഞ്ജുവും രാജസ്ഥാനും ഇറങ്ങുന്നു; എതിരാളി സൺറൈസേഴ്‌സ് ഹൈദരാബാദ്
ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ സഞ്ജു എങ്ങനെ കൈകാര്യം ചെയ്യും എന്നും ആരാധകർ നോക്കുന്നു
സഞ്ജു സാംസണ്‍- ഭുവനേശ്വര്‍ കുമാര്‍
ഹൈദരാബാദ്: കഴിഞ്ഞ സീസണ്‍ ഐ.പി.എല്ലില്‍ നിര്‍ത്തിയടത്ത് നിന്ന് തന്നെ തുടങ്ങാന്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നു. ഇന്നു വൈകീട്ട് നടക്കുന്ന മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഹൈദരാബാദിന്റെ തട്ടകത്താണ് മത്സരം എന്നത് രാജസ്ഥാനെ തെല്ലുംഭയപ്പെടുത്തുന്നില്ല.
കഴിഞ്ഞ തവണ കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സഞ്ജുവി ടീം ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. ജോസ് ബട്ലര്‍, ദേവദത്ത് പടിക്കൽ, ഹെറ്റ്മെയർ, ജയ്സ്വാൾ എന്നിവരാണ് ടീമിന്റെ ബാറ്റിംഗ് പ്രതീക്ഷ. നങ്കൂരമിട്ട് കളിക്കാന്‍ കഴിയുന്ന ജോ റൂട്ടും പുതുതായി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പ്ലെയിങ് ഇലവനില്‍ റൂട്ടും ബട്ലറും വരുമോ എന്ന് ടോസ് സമയത്തെ വ്യക്തമാകൂ.
ഫോം ഉണ്ടായിട്ടും ഇന്ത്യൻ ടീമിൽ പലപ്പോഴും അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് ഫോം നിലനിര്‍ത്താനുള്ള വേദി കൂടിയാണിത്. ക്യാപ്റ്റൻ എന്ന നിലയിൽ കഴിഞ്ഞ തവണ മികച്ച പ്രകടനമായിരുന്നു സഞ്ജു കാഴ്ചവച്ചത്. 2008 ലെ ഐ.പി.എൽ കപ്പുയർത്തിയ ടീമാണ് രാജസ്ഥാൻ. പിന്നീട് അവർ അവര്‍ ഫൈനലിൽ എത്തുന്നത് കഴിഞ്ഞ തവണയാണ്.
അതേസമയം കണക്കുകളെടുത്താല്‍ ഇന്നത്തെ മത്സരത്തില്‍ ആര്‍ക്കും തന്നെ മുന്‍തൂക്കമില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. വിജയങ്ങളുടെ കാര്യത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. 16 മത്സരങ്ങളിലാണ് റോയല്‍സും ഹൈദരാബാദും മുഖാമുഖം വരുന്നത്. ഇതില്‍ എട്ടു മത്സരങ്ങളില്‍ വീതം ഇരുടീമും വിജയം കൊയ്യുകയായിരുന്നു.
സാധ്യതാ പ്ലെയിങ് ഇലവന്‍ ഇങ്ങനെ: രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് സെന്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-അഭിഷേക് ശര്‍മ, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, ഹാരി ബ്രൂക്ക്, ഗ്ലെന്‍ ഫിലിപ്‌സ് (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍ (ക്യാപ്റ്റന്‍), ആദില്‍ റഷീദ്, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍.
Adjust Story Font
16