Quantcast

സഞ്ജു ടീമിൽ; ന്യൂസിലൻഡ്, ബംഗ്ലാദേശ് പരമ്പരകൾക്കുള്ള 'ടീം ഇന്ത്യ' സ്‌ക്വാഡായി

ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ സഞ്ജു കളിക്കില്ല

MediaOne Logo

Web Desk

  • Updated:

    2022-10-31 15:25:20.0

Published:

31 Oct 2022 3:16 PM GMT

സഞ്ജു ടീമിൽ; ന്യൂസിലൻഡ്, ബംഗ്ലാദേശ് പരമ്പരകൾക്കുള്ള ടീം ഇന്ത്യ സ്‌ക്വാഡായി
X

ന്യൂസിലാൻഡ്, ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരായ ടി20 ടീമിനെ ഹാർദിക് പാണ്ഡ്യയും ഏകദിന ടീമിനെ ശിഖർ ധവാനും നയിക്കും. ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. രണ്ടു ഫോർമാറ്റിലും സഞ്ജു സാംസൺ കളിക്കും.

എന്നാൽ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ സഞ്ജു സാംസണില്ല. നിലവിൽ രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. എന്നാൽ ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിൽ ടീം ഇന്ത്യയെ രോഹിത് നയിക്കും.

ന്യൂസിലൻഡിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:

ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്ക്.

ഏകദിനത്തിനുള്ള ഇന്ത്യൻ ടീം:

ശിഖർ ധവാൻ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ ഠാക്കൂർ, ഷഹബാസ് അഹമ്മദ്, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ദീപക് ചാഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്ക്.

ബംഗ്ലാദേശ് ഏകദിനത്തിനുള്ള ടീം:

രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ , ശിഖർ ധവാൻ, വിരാട് കോഹ്ലി, രജത് പതിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, ഋഷഭ് പന്ത് (ഡബ്ല്യുകെ), ഇഷാൻ കിഷൻ (ഡബ്ല്യുകെ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഡബ്ല്യു സുന്ദർ, ഷാർദുൽ താക്കൂർ , മുഹമ്മദ് ഷമി, മുഹമ്മദ്. സിറാജ്, ദീപക് ചാഹർ, യാഷ് ദയാൽ

ബംഗ്ലാദേശ് ടെസ്റ്റിനുള്ള ടീം:

രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വിസി), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (ഡബ്ല്യുകെ), കെ എസ് ഭരത് (ഡബ്ല്യുകെ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ , മുഹമ്മദ് ഷമി, മൊഹമ്മദ്. സിറാജ്, ഉമേഷ് യാദവ്.

TAGS :

Next Story