Quantcast

ദേശീയ ടീമിൽ ഇടമില്ലെങ്കിലെന്താ? സെഞ്ച്വറിയടി തുടർന്ന് സർഫറാസ് ഖാൻ

രഞ്ജി ട്രോഫി ടൂർണമെൻറിലെ 2021-22 സീസണിൽ സർഫറാസ് ആകെ 982 റൺസ് അടിച്ചുകൂട്ടിയിരുന്നു

MediaOne Logo

Sports Desk

  • Published:

    17 Jan 2023 2:33 PM GMT

ദേശീയ ടീമിൽ ഇടമില്ലെങ്കിലെന്താ? സെഞ്ച്വറിയടി തുടർന്ന് സർഫറാസ് ഖാൻ
X

ആസ്‌ത്രേലിയക്കെതിരെ നടക്കുന്ന ആദ്യ രണ്ടു ടെസ്റ്റുകളിലേക്കുള്ള 17 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിലുള്ള സർഫറാസ് ഖാന് ഇടമുണ്ടായിരുന്നില്ല. എന്നാൽ ദേശീയ ടീമിൽ ഇടംലഭിക്കാത്തതൊന്നും ഈ വലംകയ്യൻ ബാറ്ററെ റൺസടിച്ച് കൂട്ടുന്നതിൽ നിന്ന് തടയില്ലെന്ന് വേണം ഇന്നത്തെ ഫലം വ്യക്തമാക്കുന്നത്. ഡൽഹിക്കെതിരെ മുംബൈക്കായി രഞ്ജി ട്രോഫി മത്സരം കളിച്ച താരം 155 പന്തിൽ 16 ഫോറും നാലു സിക്‌സുമടക്കം 125 റൺസാണ് അടിച്ചുകൂട്ടിയത്. മുംബൈ ടീം ആകെ 293 റൺസാണ് നേടിയത്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇതാണ് രീതി. മികച്ച പ്രകടനമാണ് സർഫറാസ് കാഴ്ചവെക്കുന്നത്. ഇത്തരം മികവ് പ്രകടിപ്പിച്ചിട്ടും ദേശീയ ടീമിൽ ഇടംലഭിക്കാത്തതിനെതിരെ നിരവധി ആരാധകർ രംഗത്ത് വന്നിരിക്കുകയാണ്.

രഞ്ജി ട്രോഫി ടൂർണമെൻറിലെ 2021-22 സീസണിൽ സർഫറാസ് ആകെ 982 റൺസ് അടിച്ചുകൂട്ടിയിരുന്നു. 122.75 ശരാശരിയിൽ നാലു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയുമടക്കമായിരുന്നു നേട്ടം. 275 റൺസായിരുന്നു ഏറ്റവും ഉയർന്ന സ്‌കോർ.

നിലവിലുള്ള സീസണിൽ 431 റൺസാണ് താരത്തിന്റെ പേരിലുള്ളത്. 107.75 ശരാശരിയും 70.54 സ്‌ട്രൈക്ക് റൈറ്റുമുണ്ട്. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും നേടിയിട്ടുമുണ്ട്.

Sarfaraz Khan scored a century for Mumbai against Delhi in the Ranji Trophy

TAGS :

Next Story