Quantcast

ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം: ആര് ജയിക്കും? അഫ്രീദി പറയുന്നത് ഇങ്ങനെ...

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം എല്ലായ്‌പ്പോഴും സമ്മര്‍ദമേറിയതാണ്. സമ്മര്‍ദത്തെ നന്നായി കൈകാര്യം ചെയ്യുന്നത് ആര് എന്നതിനൊപ്പം ഏറ്റവും കുറവ് പിഴവുകള്‍ വരുത്തുന്നത് ആരാണോ അവര്‍ക്കൊപ്പവുമാവും ജയം, അഫ്രീദി കൂട്ടിച്ചേര്‍ത്തു.

MediaOne Logo

Web Desk

  • Updated:

    2021-10-10 09:43:23.0

Published:

10 Oct 2021 9:41 AM GMT

ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം: ആര് ജയിക്കും? അഫ്രീദി പറയുന്നത് ഇങ്ങനെ...
X

ടി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലെ മത്സരത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. ഈ ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടങ്ങളിലൊന്നായ ഈ മത്സരത്തിൽ ആരു വിജയിക്കുമെന്ന് പ്രവചിക്കുകയാണ് മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി.

ആരാവും വിജയി എന്ന് അഫ്രീദി തുറന്ന് പറയുന്നില്ല. മറ്റൊരു തലത്തിലാണ് പാകിസ്താന്, ടി20 കിരീടം നേടിക്കൊടുത്ത നായകന്‍ കൂടിയായ അഫ്രീദി പറയുന്നത്. സമ്മര്‍ദത്തെ ആരാവും കൂടുതല്‍ നന്നായി കൈകാര്യം ചെയ്യുക അവരായിരിക്കും വിജയി എന്നാണ് അഫ്രീദി പറയുന്നത്.

'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം എല്ലായ്‌പ്പോഴും സമ്മര്‍ദമേറിയതാണ്. സമ്മര്‍ദത്തെ നന്നായി കൈകാര്യം ചെയ്യുന്നത് ആര് എന്നതിനൊപ്പം ഏറ്റവും കുറവ് പിഴവുകള്‍ വരുത്തുന്നത് ആരാണോ അവര്‍ക്കൊപ്പവുമാകും ജയം': അഫ്രീദി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബർ 24ന് ദുബൈയിലാണ് ആവോശപ്പോര്. ദീർഘനാളായി ഇന്ത്യയും പാകിസ്താനും തമ്മിൽ ഐ.സി.സി ഇവന്റുകളിലെല്ലാതെ മത്സരിച്ചിട്ടില്ല. 2012-13 കാലഘട്ടത്തിലാണ് അവസാനമായി ഇരു ടീമുകളും ഐസിസി ഇവന്റുകളിൽ അല്ലാത്തൊരു പരമ്പരയ്ക്കായി ഏറ്റുമുട്ടിയിരുന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കായിരുന്നു പാകിസ്താൻ ഇന്ത്യയിലേക്ക് എത്തിയത്. അന്ന് 2-1ന് പാകിസ്താൻ പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു. അതേസമയം ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്താനെതിരെ ഇന്ത്യക്കാണ് മുന്‍തൂക്കം.

TAGS :

Next Story