'കഴുത്തിന് പിടിച്ചു, അടിക്കാനോങ്ങി'; സെൽഫിക്ക് വന്ന ആരാധകനെ 'ഓടിച്ച്' ഷാക്കിബ് അൽ ഹസൻ
ധാക്ക പ്രീമിയർ ലീഗിൽ നിന്നാണ് ദൃശ്യങ്ങൾ. ടോസിനായി ഗ്രൗണ്ടിൽ നിൽക്കുകയായിരുന്ന ഷാക്കിബിന്റെ അടുത്തേക്ക് സെൽഫിക്ക് വന്നതായിരുന്നു ആരാധകന്‍.
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റിലെ പ്രശ്‌നക്കാരനാണ് ഷാക്കിബ് അൽ ഹസൻ. ക്രിക്കറ്റ് കളത്തിന് അകത്തും പുറത്തും ഷാക്കിബ് സൃഷ്ടിക്കുന്ന പൊല്ലാപ്പാകൾ ചില്ലറയല്ല.
ഷാക്കിബുമായി ബന്ധപ്പെട്ട് അനവധി വിവാദങ്ങളുണ്ട്. താരത്തിന്റെ ചൂടൻ പെരുമാറ്റം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സെൽഫിക്ക് വന്ന ആരാധകനെ 'പെരുമാറുന്ന' വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ധാക്ക പ്രീമിയർ ലീഗിൽ നിന്നാണ് ദൃശ്യങ്ങൾ. ടോസിനായി ഗ്രൗണ്ടിൽ നിൽക്കുകയായിരുന്ന ഷാക്കിബിന്റെ അടുത്തേക്ക് സെൽഫിക്ക് വന്നതായിരുന്നു ആരാധകന്‍. സെൽഫി ഇപ്പോൾ അനുവദിക്കാനാവില്ലെന്ന് ആരാധകൻ വന്ന സമയത്ത് തന്നെ ഷാക്കിബ് പറയുന്നുണ്ട്. എന്നാൽ ആരാധകൻ ഇക്കാര്യം ശ്രദ്ധിക്കാതെ സെൽഫിക്കായി ഫോൺ ഉയർത്തി. ഇതോടെയാണ് ഷാക്കിബിന് നിയന്ത്രണം നഷ്ടമായത്. ആരാധകന്റെ കഴുത്തിന് പിടിച്ച് തള്ളുകയും അടിക്കാനൊരുങ്ങുകയും ചെയ്തു. തുടർന്ന് ആരാധകൻ സ്വയം പിന്മാറുകയായിരുന്നു.
ഇതിന്റെ വീഡിയോ പിന്നാലെ വൈറലായി. രൂക്ഷവിമർശനമാണ് ഷാക്കിബിനെതിരെ ഉയരുന്നത്. ഷാക്കിബിന്റേത് മാന്യമായ പെരുമാറ്റമല്ലെന്നാണ് പലരും ഉന്നയിക്കുന്നത്. എത്ര ദേഷ്യമുണ്ടെങ്കിലും അടിക്കുന്നതും കഴുത്തിന് പിടിക്കുന്നതുമൊന്നും അംഗീകരിക്കാനാവില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിലെ ക്ലബ് ലിസ്റ്റ് എ ടൂർണമെന്റാണ് ധാക്ക പ്രീമിയർ ലീഗ്. ഇവിടെ ഷെയ്ഖ് ജമാൽ ധൻമോണ്ടി ക്ലബ്ബിന് വേണ്ടിയാണ് ഷാക്കിബ് കളിക്കുന്നത്. പ്രൈം ബാങ്ക് ക്രിക്കറ്റ് ക്ലബിനെതിരായ മത്സരത്തിന് മുന്നോടിയാണ് വിവാദ സംഭവം അരങ്ങേറിയത്. ഇതുവരെ 67 ടെസ്റ്റുകളും 247 ഏകദിനങ്ങളും 117 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഷാക്കിബ് ബംഗ്ലാദേശ് ക്രിക്കറ്റിലെ സൂപ്പര്‍താരമാണ്. ഏറ്റവും പുതിയ ഐസിസി റാങ്കിംഗ് പ്രകാരം ടി20യിലെ ലോക ഒന്നാം നമ്പർ ഓൾറൗണ്ടറാണ് താരം.
Shakib al Hasan 🇧🇩🏏 went to beat a fan who tried to take a selfie 🤳
— Fourth Umpire (@UmpireFourth) May 7, 2024
Your thoughts on this 👇👇👇 pic.twitter.com/k0uVppVjQw
Adjust Story Font
16