Quantcast

ടൈംഡ് ഔട്ട് വിവാദം ഒരു ഭാഗത്ത്, അവസാന മത്സരത്തിന് ഷാക്കിബ് ഇല്ല

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഷാക്കിബിന്റെ വലത് കൈവിരലിന് പരിക്കേറ്റത്

MediaOne Logo

Web Desk

  • Updated:

    2023-11-07 09:38:37.0

Published:

7 Nov 2023 9:35 AM GMT

ടൈംഡ് ഔട്ട് വിവാദം ഒരു ഭാഗത്ത്, അവസാന മത്സരത്തിന് ഷാക്കിബ് ഇല്ല
X

ന്യൂഡൽഹി: ടൈംഡ് ഔട്ട് വിവാദം കത്തിനിൽക്കെ ബംഗ്ലാദേശിന്റെ അവസാന മത്സരത്തിന് നായകൻ ഷാക്കിബ് അൽ ഹസൻ ഇല്ല.പരിക്കേറ്റതാണ് കാരണം. നവംബർ 11ന് പൂനെയിൽ ആസ്‌ട്രേലിയക്കെതിരെയാണ് ബംഗ്ലാദേശിന്റെ മത്സരം.

ആ മത്സരത്തോടെ ബംഗ്ലാദേശിന്റെ ലോകകപ്പ് ക്യാമ്പയിൻ അവസാനിക്കും. എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമാണ് ബംഗ്ലാദേശിനുള്ളത്. നാല് പോയിന്റാണ് അക്കൗണ്ടിലുള്ളത്.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഷാക്കിബിന്റെ വലത് കൈവിരലിന് പരിക്കേറ്റത്. എക്‌സറേയിൽ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ടീമിൽ നിന്നും വിട്ടുനില്‍ക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ബാറ്റ്‌കൊണ്ട് ശ്രദ്ധേയ പ്രകടനം ബംഗ്ലാദേശ് കാഴ്ചവെച്ചിരുന്നു. 65 പന്തുകളിൽ നിന്ന് 82 റൺസാണ് ഷാക്കിബ് നേടിയത്. 57 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഷാക്കിബ് വീഴ്ത്തിയിരുന്നു. ഷാക്കിബായിരുന്നു കളിയിലെ താരം. അതേസമയം എയ്ഞ്ചലോ മാത്യുസിനെ ടൈംഡ് ഔട്ടാക്കാനുള്ള തീരുമാനമാണ് മത്സരത്തെ വേറൊരു തരത്തിലേക്ക് എത്തിച്ചത്.

ഷാക്കിബ് തന്റെ തീരുമാനത്തെ ന്യായീകരിച്ചപ്പോൾ ക്രിക്കറ്റ് ലോകത്തിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണെന്നായിരുന്നു മാത്യുസിന്റെ പ്രതികരണം. മത്സരത്തിന് ശേഷം ശ്രീലങ്കൻ കളിക്കാർ ബംഗ്ലാദേശിന് കൈകൊടുക്കാതെയാണ് കളംവിട്ടത്. ബഹുമാനം അർഹിക്കുന്നവർക്ക് മാത്രമെ നൽകൂ എന്നായിരുന്നു മാത്യുസിന്റെ പ്രതികരണം. വിഷയത്തിൽ ഷാക്കിബ് അൽ ഹസനെ എതിർത്തും അനുകൂലിച്ചും വാദങ്ങൾ കൊഴുക്കുന്നുണ്ട്.

Summary-Shakib Al Hasan ruled out of BAN vs AUS match due to injury

TAGS :

Next Story