Quantcast

"ലോകം മുഴുവന്‍ യുക്രൈനിലെ ജനങ്ങള്‍ക്കൊപ്പമാണ്"; വോണ്‍ കുറിച്ചു...

ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റോഡ് മാർഷിന്‍റെ മരണത്തിൽ ദുഖം രേഖപ്പെടുത്തിക്കൊണ്ട് ചെയ്ത ട്വീറ്റായിരുന്നു വോണിന്‍റെ അവസാന ട്വീറ്റ്. മണിക്കൂറുകൾക്കകം ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിൻ ഇതിഹാസവും മരണത്തിന് കീഴടങ്ങി

MediaOne Logo

Sports Desk

  • Updated:

    2022-03-04 17:42:09.0

Published:

4 March 2022 3:23 PM GMT

ലോകം മുഴുവന്‍ യുക്രൈനിലെ ജനങ്ങള്‍ക്കൊപ്പമാണ്;  വോണ്‍ കുറിച്ചു...
X

ആസ്‌ത്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോണിന്‍റെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. അൽപ്പ നേരം മുമ്പ് തായ്‌ലന്‍റിലെ ആശുപത്രിയിൽ വച്ചാണ് വോൺ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം. തന്‍റെ അവസാന കാലത്ത് ഷെയിൻ വോണ്‍ കുറിച്ച ട്വീറ്റുകൾ ചർച്ചയാവുകയാണിപ്പോൾ.

റഷ്യ-യുക്രൈൻ യുദ്ധമാരംഭിച്ചപ്പോള്‍ ലോകം മുഴുവനും യുക്രൈനിലെ ജനങ്ങൾക്കൊപ്പമാണെന്നാണ് വോൺ ട്വിറ്ററിൽ കുറിച്ചത്. തന്‍റെ പ്രിയപ്പെട്ട യുക്രൈനിയന്‍ സുഹൃത്തിന് സ്നേഹമറിയിച്ച് വോണ്‍ എഴുതിയത് ഇങ്ങനെയായിരുന്നു.

"ലോകം മുഴുവൻ യുക്രൈനിലെ ജനങ്ങൾക്കൊപ്പമാണ്. ഒരു പ്രകോപനവുമില്ലാതെയാണ് റഷ്യൻ സൈന്യം യുക്രൈന് നേരെ യുദ്ധം പ്രഖ്യാപിച്ചത്. യുക്രൈനിലെ ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്. പെട്ടെന്ന് തന്നെ യുദ്ധം അവസാനിക്കട്ടെ. എന്‍റെ പ്രിയപ്പെട്ട യുക്രൈൻ സുഹൃത്തിനും കുടുംബത്തിനും ഒരുപാട് സ്‌നേഹം"

ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റോഡ് മാർഷിന്‍റെ മരണത്തിൽ ദുഖം രേഖപ്പെടുത്തിക്കൊണ്ട് ചെയ്ത ട്വീറ്റായിരുന്നു വോണിന്‍റെ അവസാന ട്വീറ്റ്. മണിക്കൂറുകൾക്കകം ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിൻ ഇതിഹാസവും മരണത്തിന് കീഴടങ്ങി.

ടെസ്റ്റ് ക്രിക്കറ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റുകള്‍ നേടിയ വോണ്‍ 194 ഏകദിനങ്ങളിൽ നിന്ന് 293 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 37 തവണ 5 വിക്കറ്റ് പ്രകടനവും 10 തവണ 10 വിക്കറ്റ് പ്രകടനവും നടത്തി. ആസ്‌ത്രേലിയക്ക് വേണ്ടി 1992 നും 2007 നും ഇടയിൽ 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ച വോൺ ആകെ 1001 വിക്കറ്റുകളാണ് നേടിയത്.

TAGS :

Next Story