Quantcast

'ഇന്ത്യയുടേത് ലോകത്തിലെ മികച്ച ടെസ്റ്റ് ടീം, കിരീടം അവർ നേടും': ഷെയിൻ വോൺ

ഓവലിൽ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെയായിരുന്നു വോണിന്റെ പ്രതികരണം. 157 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.

MediaOne Logo

Web Desk

  • Updated:

    2021-09-07 14:03:23.0

Published:

7 Sep 2021 2:01 PM GMT

ഇന്ത്യയുടേത് ലോകത്തിലെ മികച്ച ടെസ്റ്റ് ടീം, കിരീടം അവർ നേടും: ഷെയിൻ വോൺ
X

ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമാണ് ഇന്ത്യയുടേതെന്ന് ആസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ. ഓവലിൽ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെയായിരുന്നു വോണിന്റെ പ്രതികരണം. 157 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.

'ഇംഗ്ലണ്ടിനെതിരേ വിജയം നേടിയ വിരാട് കോലിയ്ക്കും സംഘത്തിനും അഭിനന്ദനങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷമായുള്ള ഇന്ത്യയുടെ പ്രകടനം വളരെ മികച്ചതാണ്.നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീം ഇന്ത്യയുടേതാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യ കിരീടം സ്വന്തമാക്കും'- വോണ്‍ പറഞ്ഞു.

1971ൽ അജിത് വഡേക്കറും സംഘവും നേടിയ വിജയത്തിനുശേഷം ഓവലിൽ ഒരു ടെസ്റ്റ് ജയം എന്ന സ്വപ്‌നം ഇന്ത്യയ്ക്കു മുൻപിൽ അകന്നുനിൽക്കുകയായിരുന്നു. അതാണിപ്പോൾ വിരാട് കോലിയുടെ നേതൃത്വത്തിൽ രോഹിത് ശർമയും ഷർദുൽ താക്കൂറും ഉമേഷ് യാദവും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമെല്ലാം ചേർന്നുള്ള ടീം കരുത്തിൽ തിരുത്തിക്കുറിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുംറയും ജഡേജയുമാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ ശരിക്കും പരീക്ഷിച്ചത്. മൂന്ന് വാലറ്റക്കാരെ പിടികൂടി ഉമേഷ് യാദവ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി. ബുംറയും ജഡേജയും താക്കൂറും രണ്ടു വീതം വിക്കറ്റുകള്‍ നേടി. ഈ മാസം 10ന് മാഞ്ചസ്റ്ററിലണ് പരമ്പരയിലെ അവസാന ടെസ്റ്റ്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലണ്. ആദ്യ ടെസ്റ്റ് മഴയെടുത്തതിനാൽ സമനിലയിൽ കലാശിക്കുകയായിരുന്നു.

TAGS :

Next Story